ദീപാവലി ആഘോഷിച്ചില്ലെങ്കിലും കുഴപ്പമില്ല, നിങ്ങള്‍ക്ക് അതിലും വലിയ ആഘോഷമുണ്ട്

By Midhun Raj

പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരമാണ് നൈല ഉഷ. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മറിയം എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. നൈലയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഇത്. പൊറിഞ്ചുവിന് പുറമെ കഴിഞ്ഞ വര്‍ഷം തരംഗമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. ലൂസിഫറില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ റോളിലായിരുന്നു നടി അഭിനയിച്ചിരുന്നത്. മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് നൈല ഉഷ.

nylausha

തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം നടി മലയാളത്തില്‍ തിളങ്ങിയിരുന്നു, സിനിമാ അഭിനയത്തിന് പുറമ റേഡിയോ ജോക്കിയായും തിളങ്ങിയിരുന്നു നൈല. നിലവില്‍ ദുബായിലെ സ്വകാര്യ എഫ് എമ്മില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് നൈല. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലെല്ലം എത്താറുണ്ട് താരം. അതേസമയം നൈല ഉഷയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

Recommended Video

പുണ്യാളന്‍ 2വില്‍ നിന്നും നൈല ഉഷയെ ഒഴിവാക്കാന്‍ കാരണം?

ചുവപ്പുനിറത്തിലുളള വസ്ത്രം അണിഞ്ഞുകൊണ്ടുളള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറിയിരുന്നു. ദീപാവലി ആഘോഷിക്കാന്‍ സാധിച്ചില്ലെന്ന് വെച്ച് ഒരു കുഴപ്പവും ഇല്ല, നിങ്ങള്‍ക്ക് ഇപ്പോഴും ജീവിതമുണ്ട്, എക്കാലത്തെയും വലിയ ആഘോഷം എന്നാണ് നൈല ഉഷ ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ പത്ത് സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്ങ്‌സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്, ലൂസിഫര്‍ തുടങ്ങിയവയാണ് നെെല ഉഷയുടെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍.

സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു. മഴവില്‍ മനോരമയിലെ മിനുട്ട് ടു വിന്‍ ഇറ്റ് എന്ന പരിപാടി ആയിരുന്നു നടി അവതരിപ്പിച്ചത്. കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും അവതാരകയായി താരം എത്തിയിരുന്നു. വര്‍ഷങ്ങളായി ദുബായില്‍ സ്ഥിരതാമസമാക്കിയ താരമാണ് നൈല. നടിയുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്.

More from Filmibeat

Read more about: nyla usha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X