twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പ്രതികരിച്ചല്ലോ,മറുപടിയില്‍ തൃപ്തിയില്ലെങ്കിലും അദ്ദേഹം മിണ്ടിയതില്‍ സന്തോഷമെന്ന് പാര്‍വതി

    By Nimisha
    |

    Recommended Video

    മമ്മൂട്ടിയുടെ പ്രതികരണത്തിൽ തൃപ്തിയല്ല എന്ന് പാർവതി | filmibeat Malayalam

    കസബയിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ വിമര്‍ശിച്ച് പാര്‍വതി പരസ്യമായി രംഗത്തെത്തിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം മമ്മൂട്ടി ചിത്രത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയത്. മമ്മൂട്ടിയുടെ ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവര്‍ താരത്തിനോട് വളരെ മോശമായാണ് പെരുമാറിയത്. പിന്നീട് മമ്മൂട്ടി തന്നെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതോടെയാണ് സ്ഥിതി ശാന്തമായത്.

    അമ്മയില്‍ അധികാര വടംവലി രൂക്ഷം? ഗണേഷ് കുമാറും മമ്മൂട്ടിയും ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!അമ്മയില്‍ അധികാര വടംവലി രൂക്ഷം? ഗണേഷ് കുമാറും മമ്മൂട്ടിയും ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

    സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!

    അത്രയും ആസ്വദിച്ചാണ് പ്രണവ് പാടുന്നത്, പിന്നെങ്ങനെ ഇഷ്ടപ്പെടാതിരിക്കും, മേക്കിങ്ങ് വീഡിയോ കാണൂ!അത്രയും ആസ്വദിച്ചാണ് പ്രണവ് പാടുന്നത്, പിന്നെങ്ങനെ ഇഷ്ടപ്പെടാതിരിക്കും, മേക്കിങ്ങ് വീഡിയോ കാണൂ!

    കസബ വിഷയത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്.

    ലോബിയിങ്ങിനെക്കുറിച്ച് ആശങ്കയില്ല

    ലോബിയിങ്ങിനെക്കുറിച്ച് ആശങ്കയില്ല

    അഭിപ്രായം തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ലോബി രൂപപ്പെടുമെന്നും അതുകൊണ്ട് സംയമനം പാലിക്കണമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചിലര്‍ തന്നെ ഉപദേശിച്ചിരുന്നുവെന്ന് പാര്‍വതി പറയുന്നു.

    നിലപാടുകള്‍ തുറന്നുപറയും

    നിലപാടുകള്‍ തുറന്നുപറയും

    നിലപാടുകള്‍ തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് അവസരങ്ങള്‍ നഷ്ടമാവുമെന്ന് പേടിച്ച് മിണ്ടാതിരിക്കില്ല. സ്വന്തം താല്‍പര്യപ്രകാരമാണ് സിനിമയിലേക്ക് എത്തിയത്. 12 വര്‍ഷമായി താന്‍ സിനിമയിലെത്തിയിട്ട്.

    അവസരം നഷ്ടമായാല്‍

    അവസരം നഷ്ടമായാല്‍

    സ്വന്തം താല്‍പര്യവും കഠിനാധ്വാനവും കൊണ്ടാണ് ഇത്രയും നാള്‍ സിനിമയില്‍ പിടിച്ചു നിന്നത്. അവസരം നഷ്ടമായാല്‍ സ്വന്തമായി സിനിമയെടുക്കുമെന്നും താരം വ്യക്തമാക്കി.

    മറ്റുള്ളവരുടെ ബുദ്ധിമുട്ട്

    മറ്റുള്ളവരുടെ ബുദ്ധിമുട്ട്

    തന്റെ ചുറ്റുമുള്ളവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ബുദ്ധിമുട്ടുണ്ടാവുമെന്ന് കരുതി അഭിപ്രായങ്ങള്‍ മൂടി വെക്കാന്‍ താനുദ്ദേശിക്കുന്നില്ലെന്നും പാര്‍വതി പറയുന്നു.

     മമ്മൂട്ടിയുടെ പ്രതികരണം

    മമ്മൂട്ടിയുടെ പ്രതികരണം

    പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തുവന്നിരുന്നു. തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

    പൂര്‍ണ്ണസംതൃപ്തയല്ല

    പൂര്‍ണ്ണസംതൃപ്തയല്ല

    മമ്മൂട്ടിയുടെ മറുപടിയില്‍ താന്‍ പൂര്‍ണ്ണസംതൃപ്തയല്ല. ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കുന്നു.

    English summary
    Parvathi's talking about Kasaba controversy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X