ഞാൻ എന്തിന് സിനിമ ഉപേക്ഷിക്കണം, പത്മപ്രിയ ചോദിക്കുന്നു
അമല്‍ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകം എന്ന ചിത്രമാണ് പത്മപ്രിയ വിവാഹത്തിന് മുമ്പ് അഭിനയിച്ചത്. എന്നാല്‍ വിവാഹത്തോടെ താന്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയില്ലെന്നും താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. അങ്ങനെ വിവാഹത്തിന് ശേഷം വസന്ത് സംവിധാനം ചെയ്യുന്ന ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും എന്ന ചിത്രത്തിലൂടെ താരം തിരിച്ച് വരികയാണ്.
വിവാഹത്തിന് ശേഷം ചെറിയ ഇടവേള വന്നപ്പോള്‍ പലരും കരുതി താന്‍ സിനിമ ഉപേക്ഷിച്ചുവെന്ന് പത്മപ്രിയ പറയുന്നു. എന്ത് വന്നാലും സിനിമ ഉപേക്ഷിക്കില്ല. സിനിമയില്‍ നിന്ന് കുറച്ച് നാള്‍ വിട്ട് നില്‍ക്കുമ്പോള്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി പത്മപ്രിയ പറയുന്നു. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

സിനിമ വിടന്‍ തയ്യാറല്ല, പത്മപ്രിയ പറയുന്നു
അമേരിക്കയില്‍ ഒരു പബ്ലിക് റിലേഷന്‍ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് താന്‍ ഇയോബിന്റെ പുസ്തകത്തില്‍ അഭിനയിക്കുന്നത്.

സിനിമ വിടന്‍ തയ്യാറല്ല, പത്മപ്രിയ പറയുന്നു
സിനിമയില്‍ എന്ന പോലെ തന്നെ മറ്റ് രംഗങ്ങളിലും താന്‍ സജീവമാണ്.

സിനിമ വിടന്‍ തയ്യാറല്ല, പത്മപ്രിയ പറയുന്നു
സിനിമയില്‍ നിന്ന് കുറച്ച് നാള്‍ മാറി നില്‍ക്കുമ്പോള്‍ ഒരു ഒറ്റപ്പെടല്‍ തോന്നാറുണ്ട്. പത്മപ്രിയ പറയുന്നു.

സിനിമ വിടന്‍ തയ്യാറല്ല, പത്മപ്രിയ പറയുന്നു
ഈ വര്‍ഷം മുതല്‍ സിനിമയില്‍ സജീവമാകാനാണ് തീരുമാനം.

സിനിമ വിടന്‍ തയ്യാറല്ല, പത്മപ്രിയ പറയുന്നു
തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.

സിനിമ വിടന്‍ തയ്യാറല്ല, പത്മപ്രിയ പറയുന്നു
സിനിമയില്‍ എത്തി കുറഞ്ഞകാലം കൊണ്ട് തന്നെ മോഹന്‍ലാല്‍,മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു.


Click it and Unblock the Notifications