സ്വവര്‍ഗരതി ദൈവികമായ ഒരു കര്‍മ്മം: പത്മപ്രിയ

By Aswathi

ബിരുദാനന്തര ബിരുദധാരി, നിര്‍മാതാവ്, സഹ സംവിധായിക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് നടി പത്മപ്രിയ. അമേരിക്കയില്‍ നിന്ന് ഉപരിപഠനമെല്ലാം പൂര്‍ത്തിയാക്കി എത്തിയ പത്മപ്രിയ ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. വെറുമൊരു നടിയെന്നതിലുപരി സമൂഹത്തിലെ സമകാലിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയാണ് പത്മപ്രിയ.

രാഷ്ട്രീയപരമായാലും സാമൂഹികപരമായാലും എല്ലാത്തിനും പത്മപ്രിയയ്ക്ക് തന്റേതായ ചില അഭിപ്രായങ്ങളുണ്ട്,. അങ്ങനെ ഒരഭിപ്രായപ്രകടനം നടത്തിയിരിക്കുരയാണ് താരമിപ്പോള്‍. സ്വവര്‍ഗരതിയെ അനുകൂലിച്ചുകൊണ്ടാണ് പരമാര്‍ശം. സ്വര്‍വര്‍ഗ രതി നല്ലതാണെന്നും അത് ദൈവികമായ ഒരു കര്‍മമാണെന്നുമാണ് പത്മപ്രിയ പറയുന്നത്. മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

padmapriya

സ്വര്‍ഗരതിയും വര്‍ഗരതിയും പ്രകൃതിയുടെ ഒരു വ്യവസ്ഥയാണ്, ഇതിലെന്താണ് തെറ്റെന്നാണ് പത്മപ്രിയ ചോദിക്കുന്നത്. ഇങ്ങനെ വിവാദങ്ങളുണ്ടാകുമ്പോള്‍ സ്വവര്‍ഗരതി എന്തോ രാജ്യദ്രോഹ കുറ്റകരമാണെന്നാണ് തോന്നിപ്പോകുന്നു. ഇന്ന് മനുഷ്യരുള്ള സമസ്ത ലോകത്തും ഇത് സംഭവിച്ചികൊണ്ടിരിക്കുന്നു. സ്ത്രീകളോ പുരുഷന്മാരോ മാത്രമുള്ള മേഖലയില്‍ ശരി അവിടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാന്‍ പ്രകൃതിദത്തമായ ഒരു ഉത്തേജനം മനുഷ്യമനുസ്സുകള്‍ സൃഷ്ടിക്കുന്നു- പത്മപ്രിയ പറഞ്ഞു.

ഓരോരാജ്യത്തും ഇരുപതും മുപ്പതും വര്‍ഷം തടവറയില്‍ കഴിയുന്നവരെയാണ് പത്മപ്രിയ ചൂണ്ടിക്കാണിക്കുന്നത്. കോണ്ടനാമോ തടവറ ഇതിന് ഉദാഹരണമാണ്. രതി സാഫല്യത്തിനായി അതിനുള്ളിലെ തടവുകാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നില്ലേ? ടെസ്റ്റ്യൂബ് ശിശുവും വാടകമാതാവുമൊക്കെ പ്രകൃതിയുമായി ബന്ധപ്പട്ടതാണോ ഇതും പ്രകൃതിവിരുദ്ധമല്ലേ? സ്വവര്‍ഗരതിയെ എതിര്‍ക്കാന്‍ കാരണം ഇവിടെയുള്ള സാമൂഹ്യ വ്യവസ്ഥിതിയാണെന്ന് പത്മപ്രിയ പറയുന്നു.

സമൂഹ്യ നിയന്ത്രണങ്ങളാണ് സ്വവര്‍ഗരതിയെ എതിര്‍ക്കുന്നത്. വിവാഹമെന്നത് പരമ്പരാഗതമായി മനുഷ്യ സമൂഹം രൂപീകരിച്ച വ്യവസ്ഥിതിയാണ്. സ്വവര്‍ഗരതിയോട് താല്‍പര്യമുള്ള കുറച്ചുപേര്‍ ജനിച്ചുപോയതുകൊണ്ട് അവരെ ഉന്മൂലനം ചെയ്യാന്‍ പറ്റുമോ. അവരും രതി ആസ്വദിക്കട്ടെ. ഇത് മനുഷ്യസമൂഹത്തോട് കാണിക്കുന്ന കുറ്റകരമായ വാസനയല്ലെന്നും ഒരു പ്രത്യേക അഭിരുചിയാണെന്നും പത്മപ്രിയ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X