അയാളുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് ചുംബിക്കും! അഡ്ജസ്റ്റമെന്റ് ചോദിക്കുന്നവരോട് നടി പാപ്രി ഘോഷ്

സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് പ്രമുഖരായ നടിമാര്‍ പോലും വെളിപ്പെടുത്തി വന്നത് വലിയ വാര്‍ത്തയായിരുന്നു. അത്തരത്തില്‍ കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടതിനെ പറ്റി പലരും തുറന്ന് സംരാരിച്ചിട്ടുണ്ട്. അത്തരത്തില്‍ നടി പാപ്രി ഘോഷ് തനിക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്.

നടിയും മോഡലുമായ പാപ്രി ഘോഷ് തമിഴ്, ബംഗാളി സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ്. തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞ ആള്‍ക്ക് കൊടുത്ത മറുപടി എങ്ങനെയായിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.

papri-ghosh

2009-ല്‍ ബംഗാളി സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന നടിയാണ് പാപ്രി ഘോഷ്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി സിനിമയും സീരിയലുകളുമൊക്കെ നടിയ്ക്ക് ലഭിച്ചു. ഇതോടെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നിലയിലേക്ക് നടി വളര്‍ന്നത്.

അങ്ങനെ തമിഴില്‍ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ചായിരുന്നു ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സാധാരണ എല്ലാവരും വളരെ ഗൗരവ്വമുള്ള വിഷയമായി ഇതിനെ കാണുമെങ്കിലും വളരെ ലളിതമായി ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്ന രീതിയും പാപ്രി മുന്നോട്ട് വെച്ചിരിക്കുകയാണ്. 'ആരെങ്കിലും എന്റെ അടുത്ത് വന്ന് അഡ്ജസ്റ്റ് ചെയ്താല്‍ മാത്രമേ എനിക്ക് സിനിമയില്‍ അവസരം നല്‍കൂ എന്ന് പറഞ്ഞാല്‍ ഞാന്‍ അത് വേണ്ടെന്ന് പറയില്ലെന്നാണ്', പാപ്രി പറയുന്നത്.

എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണെന്ന് തന്നെ ഞാന്‍ പറയും. മാത്രമല്ല ഞാന്‍ നേരിട്ട് അയാളുടെ വീട്ടിലേക്കാവും പോവുക. അങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞവന്റെ വീട്ടില്‍ പോയിട്ട് ഞാന്‍ ആ വ്യക്തിയെ അയാളുടെ വീട്ടുകാരുടെ മുമ്പില്‍ ചുംബിക്കും. ഇതെന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് അയാളുടെ വീട്ടിലുള്ളവര്‍ ചോദിക്കുമായിരിക്കും.

papri-1

'ഇങ്ങനെ ചെയ്താല്‍ എനിക്ക് സിനിമയിലൊരു അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി അവരെ ബോദ്ധ്യപ്പെടുത്തും. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യണമെന്നാണ് അയാളുടെ ആഗ്രഹമെന്നും അതുകൊണ്ടാണ് ഞാന്‍ ചുംബിച്ചതെന്നും പറയും. അപ്പോള്‍ അവന്റെ കുടുംബം ആ വ്യക്തിയെ മര്യാദയ്ക്ക് നോക്കിക്കോളുമെന്നുമാണ് പാപ്രി പറയുന്നത്.

പാപ്രിയ്ക്ക് മുന്‍പും നിരവധി നടിമാരുടെ തുറന്ന് പറച്ചിലുകള്‍ വൈറലായിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പീഡനങ്ങളെക്കുറിച്ചാണ് പലരും തുറന്നു പറഞ്ഞിട്ടുള്ളത്. മുന്‍പ് എല്ലാവരും ഇതെല്ലാം മറച്ച് പിടിച്ചിരുന്നങ്കിലും ഈയിടെയായി എല്ലാം ധൈര്യത്തോടെ സംസാരിക്കുകയാണ് നടിമാര്‍. അടുത്തിടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പോലും അഡ്ജസ്റ്റ്മെന്റിനുള്ള സമീപനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

2009 ല്‍ കാല്‍ബേല എന്ന ബംഗാളി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് പാപ്രി ഘോഷ്. സിനിമകളില്‍ അഭിനയിച്ചെങ്കിലും ടെലിവിഷന്‍ പരമ്പരകളാണ് നടിയെ ജനപ്രിയയാക്കിയത്. പാണ്ഡവര്‍ ഇല്ലം എന്ന സണ്‍ ടിവി സീരിയലില്‍ നായികയായി അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായി മാറിയത്. ഭൈരവ, സര്‍ക്കാര്‍, വിശ്വാസം എന്നീ സിനിമകളാണ് പാപ്രി തമിഴില്‍ അഭിനയിച്ച് ഹിറ്റായത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X