സ്‌റ്റൈലിഷ് ലുക്കില്‍ പാര്‍വതിയുടെ പുതിയ മേക്ക് ഓവര്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ
നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലുടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് പാര്‍വതി. ഒരിടവേളയ്ക്കു ശേഷം ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തിയിരുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സേറ എന്നൊരു കഥാപാത്രമായി എത്തിയ പാര്‍വതി മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. തിരിച്ചുവരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു പാര്‍വതി മലയാളത്തില്‍ ചെയ്തിരുന്നത്. പൃഥിരാജിനൊപ്പമുളള എന്ന് നിന്റെ മൊയ്തീന്‍, ദുല്‍ഖറിനൊപ്പമുളള ചാര്‍ളി എന്നീ ചിത്രങ്ങളെല്ലാം തന്നെ പാര്‍വതിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രമായിരുന്നു മലയാളത്തില്‍ പാര്‍വതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഇറാഖില്‍ ദുരിതമനുഭവിച്ച നേഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു പാര്‍വതി നടത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിനായിരുന്നു രണ്ടാം തവണയും പാര്‍വതിയെ തേടി സംസ്ഥാന പുരസ്‌കാരമെത്തിയിരുന്നത്. ഓരോ ചിത്രങ്ങള്‍ ചെയ്യുമ്പോഴും കഥാപാത്രത്തിന് വ്യത്യസ്ഥ ലുക്കുകള്‍ പരീക്ഷിക്കുന്ന താരം കൂടിയാണ് പാര്‍വതി. തിരിച്ചുവരവില്‍ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിനു വേണ്ടി വേറിട്ടൊരു ഗെറ്റപ്പിലായിരുന്നു പാര്‍വതി എത്തിയിരുന്നത്.
ബോളിവുഡില്‍ ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ഖരീഭ് ഖരീഭ് സിംഗ്ലേ എന്ന ചിത്രമായിരുന്നു പാര്‍വതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. പാര്‍വതി ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്. ബാംഗ്ലൂര്‍ ഡേയ്‌സിലെ ലുക്ക് ക്ലിക്കായതോടെ തുടര്‍ന്നുളള ചിത്രങ്ങളിലും വ്യത്യസ്ഥ ലുക്കുകള്‍ പാര്‍വതി പരീക്ഷിച്ചിരുന്നു. പാര്‍വതി പുതിയതായി പരീക്ഷിച്ച മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട്ട് അണ്ടര്‍കട്ടാണ് താരം ചെയ്തിരിക്കുന്നത്.പുതിയ ചിത്രത്തിനു വേണ്ടിയാണ് നടി ഈ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications