നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍!! സംഭവം നടക്കുന്നത് ആലപ്പുഴ കൊമ്മാടിയിൽ

താരത്തിന്റെ കാറ്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

Recommended Video

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു | filmibeat Malayalam

നടി പാർവതിയുടെ കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ ദേശീയപാതയിൽ കൊമ്മാടിയിൽ വച്ചാണ് സംഭവം നടക്കുന്നത്. താരത്തിന്റെ കാറ്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.ഉടൻ തന്നെ സംഭവ സ്ഥലത്ത് ട്രാഫിക് പോലീസ് എത്തുകയും സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. മാത്യഭൂമിയാണ് വാർത്ത ആദ്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

parvathy

കഴിഞ്ഞ കുറച്ചു നാളുകളായി പാർവതിയുടെ പിന്നാലെ വിവാദങ്ങൾ വിട്ടൊഴിയാതെ കൂടിയിരിക്കുകയാണ്. കസബ വിവാദത്തിനു ശേഷം താരത്തിന് നേരിടേണ്ടി വന്നത് ശരിയ്ക്കും ആഗ്നി പരീക്ഷയായിരുന്നു. സോഷ്യൽ മീഡിയിൽ താരത്തിനെതിരെ വൻ തോതിൽ ആക്രമണമാണ് നടന്നത്. ഈ ഇടക്കാലത്ത് ഒരു നടിയ്ക്കും ഇത്തരത്തിലുള്ള സൈബർ ആക്രമണം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടാകില്ല.

പാര്‍വതിയും പൃഥ്വിരാജും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിലെ ഗാനത്തിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമുണ്ടായിരുന്നു. റോഷ്നി ദിനകറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X