നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി! താലി ചാര്‍ത്തി വിനീത് മേനോന്‍
ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോനാണ് പാര്‍വതിയെ താലി ചാര്‍ത്തിയത്. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. സെറ്റു സാരിയും സിമ്പിളായിട്ടുളള ആഭരണങ്ങളും അണിഞ്ഞുകൊണ്ടാണ് പാര്‍വതി എത്തിയത്. വിവാഹ ശേഷം ഓഡിറ്റോറിയത്തിലും ചടങ്ങുകള്‍ നടന്നു.

വധുവരന്മാരെ അനുഗ്രഹിക്കാനും ആശംസകള്‍ നേരാനുമായി സിനിമാരംഗത്തുളള സുഹൃത്തുക്കളും എത്തിയിരുന്നു. കെപിഎസി ലളിത, ജോമോള്‍, ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് എത്തിയത്. ലാല്‍ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ഏഴു സുന്ദര രാത്രികളിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.

സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരം തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് പാര്‍വതി നമ്പ്യാര്‍ മലയാളത്തില്‍ തിളങ്ങിയത്. രാജമ്മ@യാഹൂ, ലീല, ഗോസ്റ്റ് വില്ല, സത്യ, പുത്തന്‍ പണം, കെയര്‍ഫുള്‍, കിണര്‍, കേനി, മധുരരാജ, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയില്‍ ടൈറ്റില്‍ റോളിലാണ് നടി എത്തിയിരുന്നത്. ബിജു മേനോനായിരുന്നു സിനിമയിലെ നായകന്‍. തുടര്‍ന്ന് ജയറാം നായകനായ സത്യയില്‍ നായികയായിട്ടാണ് നടി അഭിനയിച്ചത്. കണ്ണന്‍ താമരകുളത്തിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ പട്ടാഭിരാമന്‍ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്.

സിനിമാഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് പാര്‍വതി നമ്പ്യാര്‍. മിക്ക സ്‌റ്റേജ് ഷോകളിലും സജീവ സാന്നിദ്ധ്യമായി നടി എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു നടിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ പാര്‍വതി തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം സജീവമായി താരം എത്താറുണ്ട്.


Click it and Unblock the Notifications











