മൂന്ന് വ്യത്യസ്ത മേക്കോവറുകളില്‍ പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ട്! വൈറലായി വീഡിയോ! കാണൂ
ഉയരെയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന നായികയാണ് പാര്‍വ്വതി. ചെറിയ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു നടി നടത്തിയിരുന്നത്. സിനിമയിലെ പാര്‍വ്വതിയുടെ പ്രകടനത്തെ പ്രശംസിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഉയരെയ്ക്ക് ശേഷം ആഷിക്ക് അബുവിന്റെ വൈറസിലും ശ്രദ്ധേയ കഥാപാത്രത്തെ പാര്‍വ്വതി അവതരിപ്പിച്ചിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഫോട്ടോഷൂട്ടില്‍ മൂന്ന് വ്യത്യസ്ത മേക്കോവറുകളിലാണ് പാര്‍വതിയെ കാണിച്ചിരിക്കുന്നത്. ജെഎഫ് ഡബ്യൂ മാഗസിന് വേണ്ടിയായിരുന്നു പുതിയ മേക്കോവറുകളില്‍ പാര്‍വ്വതി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്.

അതേസമയം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണ് ചിത്രമുളളത്. വര്‍ത്തമാനത്തിന് പുറമെ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും പാര്‍വ്വതി നായികാ വേഷത്തില്‍ എത്തുന്നുണ്ട്. മുന്‍പ് ടേക്ക് ഓഫ് എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുകെട്ട് ഒടുവിലായി ഒന്നിച്ചഭിനയിച്ചിരുന്നത്.


Click it and Unblock the Notifications











