പാര്‍വ്വതിയുടെ മാസ് ഡയലോഗ്! തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയെന്ന് നടി

അഭിനയം കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച യുവനടിയാണ് പാര്‍വ്വതി തിരുവോത്ത്. 2006 ല്‍ ചെറിയ വേഷങ്ങളിലൂടെയാണ് പാര്‍വ്വതി സിനിമയിലെത്തിയത്. എങ്കിലും ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് എന്നിങ്ങനെയുള്ള സിനിമകളിലെ പ്രകടനം നടിയെ വലിയ ഉയരങ്ങളിലേക്കായിരുന്നു എത്തിച്ചത്. ടേക്ക് ഓഫ് എന്ന ഒറ്റ സിനിമയിലൂടെ ഒരുപാട് പുരസ്‌കാരങ്ങളായിരുന്നു പാര്‍വ്വതിയെ തേടി എത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന പാര്‍വ്വതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷിതമായത് വലിയ വാര്‍ത്തയായിരിക്കുകയാണ്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുമെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോള്‍ പാര്‍വ്വതി നായികയാവുന്ന ഉയരെ എന്ന സിനിമയെ കുറിച്ച് പറഞ്ഞ് നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

 പാര്‍വ്വതിയുടെ സിനിമ

പാര്‍വ്വതിയുടെ സിനിമ

പാര്‍വ്വതി, ടോവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഉയരെ. നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. പല്ലവി എ്‌ന്നൊരു കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്.

മോഷന്‍ ടീസര്‍ വരുന്നു

മോഷന്‍ ടീസര്‍ വരുന്നു

ഉയരെയുടെ മോഷന്‍ ടീസര്‍ പുറത്ത് വരുന്നതിന് മുന്നോടിയായി സിനിമയെ കുറിച്ചും മറ്റും പാര്‍വ്വതി തുറന്ന് സംസാരിച്ചിരിക്കുകയാണ്. എന്ത് തന്നെ തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയുള്ളു അത് ഉയരങ്ങളിലേക്കാണെന്നാണ് പാര്‍വ്വതി പറയുന്നത്. 'ഉയരെ എന്ന് പറുയമ്പോള്‍ എന്നിലത് ഉണര്‍ത്തുന്നത് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണ്. ജീവിതത്തില്‍ ഏത് തരത്തിലുള്ള തിരിച്ചടികള്‍ നേരിടേണ്ടി വന്നാലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെ. മുന്നോട്ട്.. ഉയരങ്ങളിലേക്ക്'. എന്നുമാണ് പാര്‍വ്വതി പറയുന്നത്. പാര്‍വ്വതിയുടെ വാക്കുകള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

ടെക് ബ്രേക്ക് എടുക്കുന്നു

ടെക് ബ്രേക്ക് എടുക്കുന്നു

'നിരന്തരമായ ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഡയറക്ട് മെജേസിങിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയാണ്. മാത്രമല്ല നിങ്ങളുടെ പിന്തുണ എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നുമായിരുന്നു' നേരത്തെ നടി പറഞ്ഞിരുന്നത്.

 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എവിടെ?

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എവിടെ?

സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം സജീവമായിരുന്ന പാര്‍വ്വതിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താനൊരു ടെക് ബ്രേക്ക് എടുക്കുന്നതായി പാര്‍വ്വതി പറഞ്ഞിരുന്നത്. അതിന്റെ ഭാഗമായിട്ടാണോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷിതമായതെന്ന കാര്യത്തില്‍ സംശയമില്ല.

പാര്‍വ്വതിയെ മിസ് ചെയ്യും

പാര്‍വ്വതിയെ മിസ് ചെയ്യും

താന്‍ പോവുന്ന യാത്രകളും വര്‍ക്കൗട്ടും തുടങ്ങി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പാര്‍വ്വതി ആരാധകര്‍ക്കായി പങ്കുവെക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു. ഇതെല്ലാം ആരാധകര്‍ക്ക് മിസ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. തന്റെ യാത്ര അനുഭവങ്ങള്‍ മാത്രമല്ല പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താനും പാര്‍വ്വതി സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു.

കസബ വിവാദം കത്തുന്നു?

കസബ വിവാദം കത്തുന്നു?

മമ്മൂട്ടിച്ചിത്രം കസബയ്ക്കെതിരെ പാര്‍വ്വതി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. പാര്‍വ്വതി നായികയായി അഭിനയിക്കുന്ന സിനിമ എന്നതിന്റെ പേരില്‍ മൈ സ്റ്റോറി എന്ന സിനിമയ്ക്ക് നേരെ ഡിസ് ലൈക്കുകളുടെ പൂരമായിരുന്നു. ഇപ്പോഴും കസബ വിവാദം പുകയുന്നതിനാലാണോ നടി സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X