For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാണമില്ലാത്ത വിഡ്ഢിയെ കാണുക', ഇടവേള ബാബുവിനെ പരിഹസിച്ച് പാര്‍വതി

  |

  താരസംഘടന അമ്മ നിര്‍മ്മിക്കുന്ന ട്വന്റി 20 മാതൃകയിലുളള പുതിയ ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മലയാളി താരങ്ങളെല്ലാം ഒന്നിക്കുന്ന സിനിമ ഉടനുണ്ടാവുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടുത്തിടെ അറിയിച്ചിരുന്നു. സിനിമയുടെ കഥ കേള്‍ക്കാനുളള ഒരുക്കങ്ങളിലാണെന്നും ടികെ രാജീവ് കുമാറിന്റെ കൈയ്യില്‍ ഒരു തിരക്കഥയുണ്ടെന്നും ഇടവേള ബാബു തുറന്നുപറഞ്ഞിരുന്നു.

  അതേസമയം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരഭിമുഖത്തില്‍ ട്വന്റി 20 മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ചുകൊണ്ടുവരാനാകില്ല, രാജിവച്ചവരാരും ഉണ്ടാകില്ലെന്ന് നടന്‍ പറഞ്ഞിരുന്നു. പിന്നാലെ ഇടവേള ബാബുവിനെ പരിഹസിച്ച് നടിയും ഡബ്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു.

  തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അമ്മ ജനറല്‍ സെക്രട്ടറിയെ പരിഹസിച്ച് പാര്‍വതി എത്തിയത്‌. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു. നാണം കെട്ട പരാമര്‍ശം എന്ന ക്യാപ്ഷനോടെയാണ് പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വന്നത്. ഇതോടൊപ്പം റിപ്പോര്‍ട്ടര്‍ ചാനലിന് ഇടവേള ബാബു നല്‍കിയ പ്രതികരണത്തിന്റെ വീഡിയോയും പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വതി എത്തിയത്.

  ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, അത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുളളു, കഴിഞ്ഞ ട്വന്‌റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ആണ് ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു സ്‌റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നു.

  എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അത് നടക്കാന്‍ സാധ്യത ഇല്ലാത്തതുകൊണ്ടാണ് സിനിമയെ കുറിച്ച് ആലോചിക്കുന്നത്. ഈ സാഹചര്യത്തിന് പറ്റിയ രീതിയിലുളള സിനിമ ചെയ്യാന്‍ വേണ്ട ഒരു പ്രോജക്ട് സമര്‍പ്പിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായിരുന്നു. അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്.

  ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്റ്‌ഫോമില്‍ വില്‍ക്കാന്‍ കഴിയും. മുന്‍പ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണിവ. അതേസമയം മലയാള സിനിമാ താരങ്ങളെല്ലാം അണിനിരന്ന ട്വന്റി 20 ബോക്‌സോഫീസില്‍ വലിയ തരംഗമായ ചിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമ വലിയ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്.

  Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam

  ദിലീപ് നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ നിന്നും വലിയ കളക്ഷനും നേടിയിരുന്നു. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയില്‍ സംവിധായകന്‍ ജോഷിയായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്. മോളിവുഡിലെ മിക്ക താരങ്ങളും അണിനിരന്ന ചിത്രമായിരുന്നു ട്വന്റി 20.

  Read more about: idavela babu parvathy
  English summary
  Actress Parvathy Thiruvothu Mocks Idavela Babu In Her Latest Social Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X