പത്മപ്രിയയ്ക്ക് ഒരു മലയാളി വരനെ കിട്ടുമോ?
ഭാമ, ഭാവന, കാവ്യ, മീരാ ജാസ്മിന്‍ തുടങ്ങി രണ്ടായിരത്തിന്റെ തുടക്കത്തില്‍ മലയാളികള്‍ക്ക് കിട്ടിയ നടിമാരെല്ലാം വിവാഹത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. പുതുമുഖ താരങ്ങള്‍ പലരും വരുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമെ അവര്‍ക്കും ലഭിക്കുന്നുള്ളൂ. പച്ചപിടിക്കുന്നത് വളരെ കുറച്ച് പേര്‍ മാത്രം. അന്യഭാഷാ ചിത്രങ്ങളില്‍ നിന്നാണ് കൂടുതല്‍
പക്ഷേ ശോഭന, പത്മ പ്രിയ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ അന്യഭാഷാ നടിമാര്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായത് പെട്ടന്നാണ്. ശോഭന വിവാഹമേ വേണ്ടെന്ന് വച്ചു. ഇടയ്‌ക്കെപ്പോഴോ ലക്ഷ്മി ഗോപാല സ്വാമിയുടെ വിവാഹക്കാര്യം പറഞ്ഞു കേട്ടെന്നല്ലാതെ അതും ഒന്നും നടന്നു കണ്ടില്ല. ഇനിയിപ്പോള്‍ പത്മ പ്രിയയ്ക്കാണ്.

കാഴ്ച എന്ന ബ്ലസി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ പത്മപ്രിയ അന്യഭാഷാക്കാരിയാണെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ നിന്ന് മറുഭാഷയില്‍ അഭിനയിക്കാന്‍ പോയി തിരിച്ചെത്തിയ മലയാളി അങ്ങനയെയായിരുന്നു എല്ലാവരും വിശ്വസിച്ചത്. പത്മപ്രിയയുടെ ശുദ്ധമലയാളം കൂടെയായപ്പോള്‍ എങ്ങനെ ഇത് അന്യഭാഷക്കാരിയാകും എന്നായി.
എന്തായാലും പത്മപ്രിയ വിവാഹത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങി എന്ന് മാത്രമല്ല വരനെ അന്വേഷിച്ച് പരസ്യവും കൊടുത്തു. വരന്‍ മലയാളിയാണെങ്കില്‍ മുന്‍ഗണന ലഭിക്കും. ഒരു കുടുംബ ജീവിതത്തിന് ജാതിയും മതവുമൊന്നും ഈ എംബിയെക്കാരിക്ക് പ്രശ്‌നമല്ലെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











