»   » ഞാന്‍ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ, സ്വകാര്യ ജീവിതത്തെ കുറിച്ച് നടി പൊന്നമ്മ ബാബു

ഞാന്‍ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ, സ്വകാര്യ ജീവിതത്തെ കുറിച്ച് നടി പൊന്നമ്മ ബാബു

Posted By: Sanviya
Subscribe to Filmibeat Malayalam

1996ല്‍ പുറത്തിറങ്ങിയ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു സിനിമയില്‍ എത്തുന്നത്. നാനൂറോളം സിനിമകളില്‍ അഭിനയിച്ച നടി തൊഡാരി എന്ന തമിഴ് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. നടിയുടെ ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു തൊഡാരി.

എന്നാല്‍ അഭിനയത്തോട് വലിയ താത്പര്യമില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് പൊന്നമ്മ ബാബു പറയുന്നു. പ്രേം നസീറിന്റെ നായികയാകന്‍ 15ാം വയസില്‍ ക്ഷണിച്ചിട്ടുണ്ട്. അന്ന് സിനിമയോട് വലിയ താത്പര്യമില്ലാത്തകൊണ്ട് ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് നടി പൊന്നമ്മ ബാബു പറഞ്ഞു.

പ്രണയവിവാഹം

പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ബിസിനസ്സ് ചെയ്തു നോക്കി. പക്ഷേ ബിസിനസ് പരാജയപ്പെട്ടു. അങ്ങനെ കുറെ പണമൊക്കെ പോയി. പൊന്നമ്മ ബാബു പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്.

എനിക്കെന്ത് വിഷമം

ഇപ്പോള്‍ മക്കളെല്ലാം നല്ല നിലയിലാണ്. എല്ലാവരും പറയും പൊന്നമ്മ ചേച്ചിക്ക് ഇപ്പോള്‍ എന്താണ് സുഖമല്ലേ? മക്കളൊക്കെ സെറ്റില്‍ഡായില്ലേ എന്നൊക്കെ. പക്ഷേ ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ എനിക്ക് മാത്രമേ അറിയൂ.

എപ്പോഴും ചിരിക്കും

ഒരുപാട് വിഷമിച്ചിട്ടുണ്ട്. അതിന് ദൈവം തന്ന പരിഹാരമാണ് ഈ ചിരി. എന്റെ ത്യാഗങ്ങളുടെ ഫലമാണെന്ന് വേണമെങ്കില്‍ പറയാം. പൊന്നമ്മ ബാബു പറയുന്നു.

വിവാഹമോചന വാര്‍ത്തകള്‍

ഇന്നത്തെ വിവാഹമോചന വാര്‍ത്തകളാണ് എപ്പോഴും എന്നെ വിഷമിപ്പിക്കുന്നത്. പിടിച്ചു നില്‍ക്കുക, വിവാഹശേഷം വീട്ടിലേക്ക് തിരിച്ച് പോന്നേക്കരുതെന്ന് ഞാന്‍ എപ്പോഴും മക്കളോട് പറയും. ചട്ടീം കലവുമായാല്‍ തട്ടീം മുട്ടിന്നൊക്കെയിരിക്കും.

English summary
Actress Ponnamma Babu about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam