ആംബുലന്‍സ് ലഭിച്ചില്ല, ഗർഭിണിയായിരുന്ന പ്രമുഖ നടിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം!
കൃത്യ സമയത്ത് ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ സിനിമ നടിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. മറാത്തി നടി പൂജ സഞ്ജറും (25) നവജാത ശിശുവുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന പൂജ പ്രസവ വേദന കൊണ്ട് പുളഞ്ഞെങ്കിലും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാതെ വരികയായിരുന്നു.
ആംബുലന്‍സിന് വേണ്ടി ബന്ധുക്കള്‍ പരിശ്രമിച്ചെങ്കിലും കിട്ടാതെ വരികയായിരുന്നു. ഒടുവില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അവിടെ എത്തിയും പൂജ പ്രസവിച്ചു. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. ഇതിനിടെ നടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ ഹിംഹോളിയിലുള്ള സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

40 കിലോ മീറ്റര്‍ ആകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ആംബുലന്‍സിന് അന്വേഷിച്ചെങ്കിലും അതും കിട്ടാതെ വരികയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിച്ചാണ് ബന്ധുക്കള്‍ നടിയെ സിവില്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ നടി മരിക്കുകയായിരുന്നു.


Click it and Unblock the Notifications