ബോളിവുഡ് ചിത്രവുമായി പൂര്‍ണിമ ഇന്ദ്രജിത്ത്, വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയായും അവതാരകയായുമൊക്കെ തിളങ്ങിയിരുന്നു പൂര്‍ണിമ. അഭിനയത്തിന് പുറമെ ബിസിനസ് രംഗത്തും സജീവമായിരുന്നു താരപത്നി. നടിയെ പോലെ തന്നെ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ എല്ലാവര്‍ക്കും പ്രിയങ്കരരാണ്. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട്.

poornimaindrajith

അടുത്തിടെയാണ് പൂര്‍ണിമയുടെ മകള്‍ പ്രാര്‍ത്ഥന തായ്ഷ് എന്ന ചിത്രത്തില്‍ പാടിക്കൊണ്ട് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ പൂര്‍ണിമയും ബോളിവുഡിലേക്ക് എത്തുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി ഇംഗ്ലീഷ് സിനിമയായ കോബാള്‍ട്ട് ബ്ലൂവിലൂടെയാണ് പൂര്‍ണിമ ബോളിവുഡില്‍ എത്തുന്നത്. സച്ചിന്‍ തന്നെ എഴുതിയ കോബാള്‍ട്ട് ബ്ലൂ എന്ന നോവലിനെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുങ്ങുന്നത്.

2006ല്‍ മറാത്തി ഭാഷയില്‍ പുറത്തിറങ്ങിയ നോവല്‍ ആണിത്. പ്രതീക് ബബ്ബര്‍ നായകനാവുന്ന ചിത്രത്തില്‍ നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരേ വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് കോബാള്‍ട്ട് ബ്ലൂ എന്ന നോവലില്‍ പറയുന്നത്. അവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കാനെത്തുന്ന ഒരു യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്നുളള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

നെറ്റ്ഫ്‌ളിക്‌സിന് വേണ്ടിയാണ് ഈ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ വെച്ചുളള ദീപാവലി ആഘോഷത്തിന്റെ ഒരു വീഡിയോ പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതേസമയം പൂര്‍ണിമയുടെ മക്കളായ പാത്തു ഗായികയായും നച്ചു അഭിനയ രംഗത്തുമാണ് തിളങ്ങിയത്. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നക്ഷത്രയുടെ അരങ്ങേറ്റം.

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു പൂര്‍ണിമയുടെ കുടുബം. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ച് എല്ലാവരും എത്തിയിരുന്നു. കുട്ടികളുടെ കാര്യങ്ങളിലെല്ലാം വലിയ പിന്തുണയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും നല്‍കാറുളളത്. മുന്‍പ് നക്ഷത്രയുടെ പാചക പരീക്ഷണ വീഡിയോകളും പൂര്‍ണിമ പങ്കുവെച്ചിരുന്നു.

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X