ബാല്യം മുതല്‍ യൗവ്വനം വരെ ലൈംഗിക പീഡനത്തിനിരയായെന്ന് നടി പൂര്‍ണ്ണ
കുട്ടിക്കാലം മുതല്‍ യൗവ്വനം വരെ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു നടിയുടെ വെളിപ്പെടുത്തല്‍. ലോക ബാങ്കിന്റെ വിവോള്‍വ് എന്ന പദ്ധതിയുടെ ഭാഗമായ ഡോക്യുമെന്ററിയിലാണ് സിനിമ- നാടക നടിയായ പൂര്‍ണ്ണ ജഗന്നാഥിന്റെ വെളിപ്പെടുത്തല്‍
ഒരു നയതന്ത്രജ്ഞന്റെ മകളായിരുന്നിട്ടും സ്ത്രീയെന്ന നിലയില്‍ താന്‍ സുരക്ഷിതയായിരുന്നില്ലെന്ന് പൂര്‍ണ്ണ പറയുന്നു. ബാല്യകാലം അസാധാരണമായിരുന്നു എന്നായിരുന്നു ഡോക്യുമെന്ററിയില്‍ പൂര്‍ണ്ണയുടെ പ്രതികരണം. തന്റെ പിതാവ് മദ്യത്തിന് അടിമയായിരുന്നു. അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഏറെയുണ്ടായിരുന്നു. ഒമ്പതാം വയസിലാണ് താന്‍ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി.

കുടുംബ സുഹൃത്തും അയല്‍വാസിയുമായ ഒരാളായിരുന്നുത്രെ അത് ചെയ്തത്. ആ പ്രായത്തില്‍ അയാളെന്റെ മേല്‍ കൈവെച്ചു. ആരോടും പറയരുതെന്ന് പറഞ്ഞിട്ടായിരുന്നു ഇത്. കുട്ടിക്കാലത്തും യൗവനത്തിലും പിന്നീട് പലതവണ താന്‍ പീഡനത്തിന് ഇരയായി. അവയൊക്കെ വയലന്റായിരുന്നു. എന്നാല്‍ അതൊന്നും തുറന്നുപറയാനാവില്ല. പറയരുതാത്ത ചില കാര്യങ്ങള്‍ അതിലുണ്ട്. പെണ്‍കുട്ടിയെന്ന നിലയില്‍ ദില്ലിയിലെ ബസ് യാത്രപോലെ ദുരിതമായ മറ്റൊരു അനുഭവമില്ലെന്നും പൂര്‍ണ്ണ പറയുന്നു.
സിനിമാ, നാടക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പൂര്‍ണ്ണ ജഗന്നാഥന്‍ 'ഡല്‍ഹി ബെല്ലി'യെന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയമായ പൂര്‍ണ്ണയുടെ 'നിര്‍ഭയ' എന്ന നാടകത്തിന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2013ലെ അവാര്‍ഡ് ലഭിച്ചിരുന്നു


Click it and Unblock the Notifications











