ജയരാജ് ചിത്രത്തിലെ നായികയ്ക്ക് നേരെ വധശ്രമം, ഞെട്ടലോടെ സിനിമാലോകം!

By Nihara

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലൂടെയാണ് പ്രണതി സിനിമയില്‍ തുടക്കമിട്ടത്. പുതുമുഖങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ നരേന്റെ സഹോദരിയായ ടീനയുടെ വേഷത്തിലാണ് താരം എത്തിയത്. ഫോര്‍ ദി പീപ്പിളിന് ശേഷം ജിഷ്ണു നായകനായി എത്തുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രണതിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്യഭാഷകളിലെ തിരക്ക് കാരണം താരത്തിന് ഈ സിനിമ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

മലയാളത്തില്‍ തുടക്കമിട്ട പലരും അന്യഭാഷയിലേക്ക് ചേക്കേറി തിരക്കുള്ള താരമായി മാറിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രണതി സിനിമയില്‍ സജീവമായിരുന്നു. തലശ്ശേരി സ്വദേശിയായ പ്രണതിയും കുടുംബവും സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ താരത്തിന് നേരെ വധശ്രമം നടന്നിരുന്നു.

സിനിമയെ വെല്ലുന്ന രംഗങ്ങള്‍

സിനിമയെ വെല്ലുന്ന രംഗങ്ങള്‍

സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ അരങ്ങേറിയത്. നാളുകള്‍ക്ക് ശേഷം നാട്ടിലെത്തിയ പ്രണതിയെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

Recommended Video

നടിയെ ആക്രമിച്ചു,അമ്മാവൻ അറസ്റ്റിൽ | Filmibeat Malayalam
അമ്മാവന്റെ ഭീഷണി

അമ്മാവന്റെ ഭീഷണി

നാട്ടിലെത്തിയ പ്രണതിക്ക് മുന്നില്‍ വധഭീഷണി ഉയര്‍ത്തിയത് സ്വന്തം അമ്മാവനായിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു.

മുത്തച്ഛനെ കാണാനെത്തി

മുത്തച്ഛനെ കാണാനെത്തി

സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് താമസം മാറിയ പ്രണതിയും കുടുംബവും മുത്തച്ഛനെ സന്ദര്‍ശിക്കുന്നതിനായാണ് നാട്ടിലേക്ക് എത്തിയത്. അതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

രാത്രിയിലെ സന്ദര്‍ശനത്തിനിടയില്‍

രാത്രിയിലെ സന്ദര്‍ശനത്തിനിടയില്‍

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായി എത്തിയ പ്രണതിയും അമ്മയും രാത്രിയോടെ തറവാട്ടില്‍ നിന്നും മടങ്ങാറുണ്ട്. ഇതിനിടയിലാണ് അമ്മാവന്‍ താരത്തെ ആക്രമിച്ചത്.

ഭീഷണിയും മര്‍ദ്ദനവും

ഭീഷണിയും മര്‍ദ്ദനവും

മുത്തച്ഛനെ ശ്രുശ്രൂഷിച്ച് തിരികെ പോവുന്നതിനിടയിലാണ് പ്രണതിക്ക് നേരെ അമ്മാവന്‍ വധഭീഷണി ഉയര്‍ത്തിയത്. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതോടൊപ്പം മര്‍ദിക്കാനും ശ്രമിച്ചിരുന്നു.

ഗതികെട്ടപ്പോഴാണ് പരാതി നല്‍കിയത്

ഗതികെട്ടപ്പോഴാണ് പരാതി നല്‍കിയത്

അസുഖക്കിടക്കയില്‍ കഴിയുന്ന മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് നാട്ടിലേക്ക് വന്നത്. തുടക്കം മുതലേ തന്നെ അമ്മാവന്റെ പെരുമാറ്റം ശരിയല്ലായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും പ്രണതി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X