For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രവീണ വീണ്ടും അമ്മയാവുന്നു! നാല്‍പതിലൊരു വളക്കാപ്പ്! പുതിയ ചിത്രം കണ്ട ആരാധകരുടെ ചോദ്യം!

  |

  ബിഗ് സ്‌ക്രീനില്‍ സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു താരം മിനിസ്‌ക്രീനിലേക്കും എത്തിയത്. സ്വപ്നം, മേഘം, മൗനം തുടങ്ങിയ പരമ്പരകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രവീണ അമ്മയാകാനൊരുങ്ങുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും ചിത്രത്തിന് കീഴിലെ കമന്റുകളുമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്.

  നാല്‍പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്ന തലക്കെട്ടോടെയായിരുന്നു പ്രവീണ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ നേരം കൊണ്ട് തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ-സീരിയല്‍ പ്രമോഷനിടയിലെ ചിത്രമായിരിക്കും ഇതെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധേയമായി മാറിയത്. എന്താണ് ഈ സംഭവമെന്ന് ചോദിച്ച ആരാധകന് കൃത്യമായ മറുപടിയും പ്രവീണ നല്‍കിയിരുന്നു.

  വളക്കാപ്പ് ചിത്രവുമായി പ്രവീണ

  വളക്കാപ്പ് ചിത്രവുമായി പ്രവീണ

  വളക്കാപ്പ്, ഇതെന്താണ് സംഭവമെന്ന് ചോദിച്ചയാള്‍ക്ക് കൃത്യമായ മറുപടിയും പ്രവീണ നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയാവുമ്പോള്‍ നടത്തുന്ന ചടങ്ങാണിതെന്നായിരുന്നു താരത്തിന്റെ മറുപടി. ഗര്‍ഭിണിയാണോ കണ്‍ഗ്രാറ്റ്‌സ് എന്ന കമന്റും ഫോട്ടോയ്ക്ക് കീഴിലുണ്ട്. അടുത്തിടെ ദിവ്യ ഉണ്ണിയും വളക്കാപ്പ് ചിത്രങ്ങളുമായി എത്തിയിരുന്നു.

  കുടുംബത്തിന്‍രെ പിന്തുണ

  കുടുംബത്തിന്‍രെ പിന്തുണ

  ബാങ്കുദ്യോഗസ്ഥനായ പ്രമോദിനെയാണ് പ്രവീണ ജീവിതപങ്കാളിയാക്കിയത്. ഗൗരിയെന്നാണ് ഇവരുടെ മകളുടെ പേര്. ഭര്‍ത്താവിന്റേയും മകളുടേയും പിന്തുണയെക്കുറിച്ച് വാചാലയായി താരം നേരത്തെ എത്തിയിരുന്നു. പുതിയ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  സിനിമയും സീരിയലും

  സിനിമയും സീരിയലും

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരങ്ങളിലൊരാള്‍ കൂടിയാണ് പ്രവീണ. വേറിട്ട കഥാപാത്രങ്ങളുമായാണ് താരമെത്താറുള്ളത്. യുവതമുറയിലെ അഭിനേതാക്കളുമായും അടുത്ത സൗഹൃദമാണ് താരത്തിന്. താരപുത്രന്‍മാരും താരപുത്രികളുമൊക്കെ സിനിമയില്‍ അരങ്ങേറുമ്പോള്‍ അവര്‍ക്ക് ആശംസയുമായും പ്രവീണ എത്താറുണ്ട്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ പ്രവീണയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിലെ വേഷം. നസ്രിയയുടെ അമ്മയായാണ് പ്രവീണ എത്തിയത്. ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായേക്കുമെന്ന് അന്ന് തന്നെ മനസ്സിലായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

  ലച്ചുവിന്‍റെ കല്യാണം ഈ ദിനത്തില്‍! വിവാഹത്തീയതി പുറത്ത്! ഇനി നാളുകള്‍ കൂടി! ആരാവും ആ രാജകുമാരന്‍?

  യുവതാരങ്ങളെക്കുറിച്ച്

  യുവതാരങ്ങളെക്കുറിച്ച്

  യുവതാരനിരയിലെ പ്രധാനികള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം പ്രവീണയ്ക്ക് ലഭിച്ചിരുന്നു. കാണുമ്പോള്‍ത്തന്നെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ ഓടി വന്ന് സംസാരിക്കാറുണ്ട്. നിവിന്‍ പോളിയുടെ മകനായ ദാവീദിനേയും അറിയാമെന്നും പ്രവീണ പറഞ്ഞിരുന്നു. ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

  പൃഥ്വിരാജിന്‍റെ ആദ്യ പ്രണയം അതാണെന്ന് സുപ്രിയ! താരത്തിന്‍റെ ജീവിതത്തിലെ മൂന്ന് 'സി'കള്‍ ഇവയാണ്!

  മകളുടെ വരവ്

  മകളുടെ വരവ്

  പ്രവീണയ്ക്ക് പിന്നാലെയായി മകളും അഭിനയരംഗത്തേക്ക് എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. അഭിനയമോഹത്തെക്കുറിച്ച് മുന്‍പ് മകള്‍ പറഞ്ഞിരുന്നുവെന്നും ശ്രീകൃഷ്ണനായി അഭിനയിക്കണമെന്ന ആഗ്രഹത്തെക്കുറിച്ചായിരുന്നു അന്ന് പറഞ്ഞതെന്നും പ്രവീണ പറഞ്ഞിരുന്നു. അഭിനയത്തോട് അടങ്ങാത്ത മോഹമുണ്ടെങ്കില്‍ മകള്‍ അഭിനയിക്കട്ടെ എന്ന നിലപാടിലാണ് താനെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

  Read more about: praveena പ്രവീണ
  English summary
  Actress Praveena's Valakkappu-photo Viral in social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X