തിരക്കുളള റോഡിലൂടെ മഹീന്ദ്ര ട്രക്കോടിച്ച് നടി പ്രവീണ! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി പ്രവീണ. സിനിമകള്‍ക്കൊപ്പം സീരിയല്‍ രംഗത്തും നടി തിളങ്ങിയിരുന്നു. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അഭിനയത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരം. അതേസമയം പ്രവീണയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നടിയുടെ യൂടൂബ് ചാനലിലാണ് പുതിയ വീഡിയോ ഇറങ്ങിയിരിക്കുന്നത്.

തിരക്കുളള റോഡില്‍ തന്റെ മഹീന്ദ്ര ട്രക്ക് ഓടിച്ചതിന്റെ ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. 2013ല്‍ താന്‍ വാങ്ങിയ വണ്ടിയാണ് ഇതെന്ന് വീഡിയോയില്‍ നടി പറയുന്നുണ്ട്. കൂളിംഗ് ഗ്ലാസും മാസ്‌ക്കുമൊക്കെ ധരിച്ചാണ് പ്രവീണയുടെ ഡ്രൈവിംഗ്. തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും നടി പറയുന്നുണ്ട്. വണ്ടി വാങ്ങിയ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പൊട്ടിപൊളിഞ്ഞുകിടക്കുന്ന ഈ റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു.
20 വര്‍ഷത്തിലധികമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന താരമാണ് പ്രവീണ. നിരവധി സിനിമകളിലും മെഗാസീരിയലുകളിലും തന്റെ കരിയറില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് പ്രവീണയുടെതായി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന താരമാണ് പ്രവീണ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം പ്രവീണ സിനിമകള്‍ ചെയ്തിരുന്നു.
നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും പ്രവീണയുടെതായി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരം. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. മുന്‍പ് മകള്‍ക്കൊപ്പമുളള പ്രവീണയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications











