രാത്രിയിൽ നടി പ്രയാഗ എങ്ങോട്ടാണ്! പോലീസുകാർക്കൊപ്പമുളള നടിയുടെ ചിത്രം വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് പ്രയാഗ മാർട്ടിൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോൾ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായ ഒരു താരം കൂടിയാണ് പ്രയാഗ. ആരോഗ്യകരമായ വിമർശനങ്ങൾക്ക് ചെവി കൊടുക്കുകയും മറ്റുള്ളവയ്ക്ക് മുഖം കൊടുക്കാത്ത നടിയുടെ സ്വാഭാവം പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാതിരാത്രി റോഡിൽ കൂടി നടക്കുന്ന പ്രയാഗയുടെ ചിത്രങ്ങളാണ്. എന്നാൽ ചിത്രം കണ്ട പ്രേക്ഷകർക്ക് കാര്യം ആദ്യം പിടികിട്ടിയിരുന്നില്ല. എന്താണ സംഭവം എന്ന് പരസ്പരം ചോദിക്കുന്നുമുണ്ട്. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. വനിത ദിനത്തോട് അനുബന്ധിച്ച്, കേരള പോലീസിന്റെ നേതൃത്വത്തിൽ നടന്ന രാത്രി പരിപാടിയിൽ അതിഥിയായി എത്തുകയായിരുന്നു പ്രയാഗ. ഫോർട്ട് കൊച്ചിയിലായിരുന്നു പരിപാടി നടന്നത്. രാത്രി റോഡിലൂടെ ഒരു കിലോ മീറ്ററോളം പ്രയാഗ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം ചുവട് വെച്ചിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2014 ൽ മിഷ്കൻ സംവിധാനം ചെയ്ത പിശാശ് എന്ന സിനിമയിലൂടെയായിരുന്നു നായികയായി അരേങ്ങറ്റം കുറിച്ചത്. ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകളിൽ താരത്തിന് തിളങ്ങാനായി. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന് പ്രയാഗയുടെ മലയാള ചിത്രം.


Click it and Unblock the Notifications