»   » പ്രണയം സോ സ്വീറ്റ് പ്രിയാമണി പറയുന്നു

പ്രണയം സോ സ്വീറ്റ് പ്രിയാമണി പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രണയത്തോളം മധുരം മറ്റെന്തിനെങ്കിലുമിണ്ടോ? ജീവിതത്തില്‍ ഒരു തവണയെങ്കിലും പ്രണയിക്കാത്തവരായി ആരുമില്ല. പ്രണയത്തിന്റെ ഫീലിങ്‌സ് ശരിക്കും പ്രണയിച്ച് തന്നെ അറിയേണ്ടതാണ്. പ്രണയത്തെ കുറിച്ച് പ്രിയമണി പറയുന്നു.

പ്രിയമണിയുടെ പ്രണയത്തെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നുവെങ്കിലും, ഇതുവരെ പ്രണയത്തെ കുറിച്ചോ കാമുഖനെയോ നാളിതുവരെ പ്രിയാണി വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലായിരുന്നു. എന്നാല്‍ ഈ അടുത്തിടെയാണ് പ്രിയ തന്റെ പ്രണയത്തെ കുറിച്ച് ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയത്.

മുസ്തഫയുമായുള്ള പ്രണയം തന്നെ കൂടുതല്‍ റൊമാന്റിക്കാക്കി എന്ന് വേണം പറയാന്‍. പക്ഷേ സിനിമയിലെ പോലെയല്ല ജീവിതത്തിലെ പ്രണയം പ്രിയാമണി പറയുന്നു തുടര്‍ന്ന് വായിക്കുക.

പ്രണയം സോ സ്വീറ്റ് പ്രിയമണി പറയു്ന്നു

ഞാന്‍ ചെയ്ത സിനിമയില്‍ ഏറെയും റൊമാന്റിക് ആയാതുക്കൊണ്ടാണോ എന്നറിയില്ല. ഞാന്‍ ഇപ്പോള്‍ വളരെ റൊമാന്റികാണ്. മാത്രവുമല്ല, മുസ്തഫയുമായുള്ള തന്റെ പ്രണയം തന്നെ കൂടുതല്‍ റൊമാന്റിക് ആക്കി എന്ന് വേണം പറയാന്‍.

പ്രണയം സോ സ്വീറ്റ് പ്രിയമണി പറയു്ന്നു


വിവാഹം കഴിക്കുന്ന ആളെ കുറിച്ച് ചില എനിക്ക് സങ്കല്പങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല, മാനസികമായി നല്ല സപ്പോര്‍ട്ട് നല്‍കുന്ന ആളാകണമെന്നായിരുന്നു ആദ്യ നിബന്ധന. ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അവിടെ നീ ഒറ്റയ്ക്കല്ല ഞാനുമുണ്ട് എന്ന് പറയുന്ന ഒരാളായിരിക്കണം.

പ്രണയം സോ സ്വീറ്റ് പ്രിയമണി പറയു്ന്നു

തന്റെ മനസ്സില്‍ ജീവിത പങ്കാളിയെ കുറിച്ച് തനിക്ക് ഉണ്ടായിരുന്ന സങ്കല്പത്തിലെ വ്യക്തി തന്നെയാണ് മുസ്തഫ, അതിന്റെ സന്തോഷം തീര്‍ച്ചയായും തനിക്കുണ്ട്.

പ്രണയം സോ സ്വീറ്റ് പ്രിയമണി പറയു്ന്നു

വിവാഹം എന്തായാലും ഉടന്‍ തന്നെയുണ്ടാകും. പ്രേക്ഷകരാണ് എന്റെ പ്രിയപ്പെട്ടവര്‍, അതുക്കൊണ്ട് തന്നെ എല്ലാവരെയും അറിയിച്ചുക്കൊണ്ട് തന്നെയായിരിക്കും വിവാഹം ഉണ്ടാകുക.

English summary
There has been a lot of speculations about actress Priyamani's status and her marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam