വിവാഹം കഴിഞ്ഞാണ് തിരക്ക് കൂടിയത്, അഭിനയ ജീവിതത്തിന് കുടുംബം തടസമല്ല, തുറന്നുപറഞ്ഞ് പ്രിയാമണി

By Midhun Raj

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു നടി. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായുളള പ്രിയാമണി ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സജീവായിരുന്നത്. കരിയറിന്‌റെ തുടക്കത്തില്‍ തന്നെ പരുത്തി വീരന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും പ്രിയാമണിക്ക് ലഭിച്ചിരുന്നു.

വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും പ്രിയാമണി എത്തി. ഡിഫോര്‍ ഡാന്‍സ് പോലുളള ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം പ്രിയാമണിയുടെ

കഴിഞ്ഞ വര്‍ഷം പ്രിയാമണിയുടെ ആദ്യ വെബ് സീരിസായ ഫാമിലി മാന്‍ പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ സീരിസിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയാമണിക്കൊപ്പം നീരജ് മാധവും ഫാമിലിമാനില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം ബോളിവുഡ് താരം മനോജ് ബജ്‌പേയിയും മുഖ്യവേഷത്തില്‍ അഭിനയിച്ചു.

ഫാമിലിമാനിലെ പ്രകടനത്തിന്

ഫാമിലിമാനിലെ പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് മികച്ച നടിയ്ക്കുളള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം പ്രിയാമണിക്ക് ലഭിച്ചത്. സുചിത്ര അയ്യര്‍ എന്ന കഥാപാത്രമായിട്ടാണ് സീരീസില്‍ നടി അഭിനയിച്ചത്. അതേസമയം വിവാഹത്തിന് ശേഷം നടിമാര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്ന് പ്രിയാമണി പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ

റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. എന്റെ കുടുംബത്തിലെ മിക്ക സ്ത്രീകളുടെയും ജീവിതമാണ് ഫാമിലിമാനിലെ സുചിത്ര അയ്യരിലൂടെ താന്‍ അവതരിപ്പിച്ചതെന്ന് നടി പറയുന്നു. കുടുംബവും ജോലിയും ഒരുപോലെ കൊണ്ട് പോകുവാന്‍ സ്ത്രീകള്‍ ബുദ്ധിമുട്ടുന്നുണ്ട്. വിചാരിച്ചാല്‍ സ്ത്രീകള്‍ക്കും മള്‍ട്ടി ടാസ്‌കിങ് ചെയ്യുവാന്‍ സാധിക്കും.

വിവാഹം കഴിഞ്ഞ ശേഷമാണ്

വിവാഹം കഴിഞ്ഞ ശേഷമാണ് എനിക്ക് തിരക്ക് കൂടിയത്. എന്‌റെ അഭിനയ ജീവിതത്തിന് കുടുംബം തടസമല്ല. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. വിവാഹത്തിന് പിന്നാലെ നടിമാരുടെ അവസരങ്ങള്‍ കുറയുമെന്ന പഴഞ്ചന്‍ വിശ്വാസമൊക്കെ ഇപ്പോള്‍ മാറികൊണ്ടിരിക്കുകയാണെന്നും നടി പറഞ്ഞു. അതേസമയം വെബ് സീരീസിലെ കഥാപാത്രത്തിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെയാണ് അഭിനയിച്ചതെന്നും നടി പറഞ്ഞു. അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയും ആത്മവിശ്വാസവും വലുതായിരുന്നു.

Recommended Video

Priyamani's reply to fan who asked about her husband's religion
അതേസമയം സത്യം

സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമകളിലും നടി അഭിനയിച്ചു. മലയാളത്തില്‍ പതിനെട്ടാം പടി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ അതിഥി വേഷത്തിലാണ് പ്രിയാമണി അഭിനയിച്ചത്.

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X