എന്തിന് മെലിഞ്ഞു, തടിച്ച നിങ്ങളെയാണ് ഇഷ്ടമെന്ന് പറഞ്ഞവരുണ്ട്, ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ച് പ്രിയാമണി

By Midhun Raj

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിയ താരമാണ് നടി പ്രിയാമണി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് പ്രിയാമണി അഭിനയിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്ത് നടി പ്രേക്ഷക പ്രശംസ നേടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സിനിമകള്‍ ചെയ്ത താരം ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടാനും പ്രിയാമണിക്ക് സാധിച്ചു.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

മലയാളത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കരിയറില്‍ നടിക്ക് ലഭിച്ചത്. അതേസമയം ഫാമിലി മാന്‍ സീസണ്‍ 2വിലൂടെയാണ് പ്രിയാമണി അടുത്തിടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. സീരിസില്‍ സുചിത്ര എന്ന കഥാപാത്രമായി ഇത്തവണയും മികച്ച പ്രകടനം നടി കാഴ്ചവെച്ചു. ഫാമിലി മാന്‍ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ നേരിടാറുളള ബോഡി ഷെയിമിങ്ങിനെ കുറിച്ച് പറഞ്ഞ് പ്രിയാമണി എത്തിയിരിക്കുകയാണ്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. 'തൊലിയുടെ നിറത്തെ കുറിച്ചെല്ലാം പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ തനിക്ക് കമന്‌റുകള്‍ വരാറുണ്ടെന്ന് പ്രിയാമണി പറയുന്നു. നിങ്ങള്‍ കറുത്തിരിക്കുന്നു എന്നൊക്കെ പറയും'.

കറുത്ത് ഇരുന്നാല്‍ എന്താണ് കുഴപ്പം

'കറുത്ത് ഇരുന്നാല്‍ എന്താണ് കുഴപ്പം എന്ന് പ്രിയാമണി ചോദിക്കുന്നു. കറുത്ത് ഇരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുളളൂ. തന്‌റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ടെന്നും നടി പറഞ്ഞു. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍ നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് ആ സമയത്ത് ആളുകള്‍ പറഞ്ഞത്', പ്രിയാമണി പറയുന്നു.

പിന്നീട് എന്താണ് ഇത്രയും മെലിഞ്ഞത് എന്നായി

'പിന്നീട് എന്താണ് ഇത്രയും മെലിഞ്ഞത് എന്നായി പലരുടെയും ചോദ്യം. തടിച്ച നിങ്ങളെ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം എന്ന് പറയും. മറ്റുളളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല', പ്രിയാമണി പറഞ്ഞു. 'മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും. നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഒരു ആന്റിയെ പോലെ ഇരിക്കുമെന്ന്'.

അതുകൊണ്ടെന്നാണ് കുഴപ്പം

'അതുകൊണ്ട് എന്താണ് കുഴപ്പം?. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും', പ്രിയാമണി അഭിമുഖത്തില്‍ പറഞ്ഞു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് പ്രിയാമണി. എറ്റവും പുതിയ വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലാത്ത താരം തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലാണ് അഭിനയിക്കുന്നത്.

Recommended Video

Priyamani's reply to fan who asked about her husband's religion
മോളിവുഡില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത

മോളിവുഡില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ പ്രിയാമണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. പൃഥ്വിരാജ്, അനൂപ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിരാടപര്‍വ്വം, നാരപ്പ, മൈദാന്‍ ഉള്‍പ്പെടെയുളള സിനിമകളാണ് പ്രിയാമണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സെലക്ടീവായി മാത്രമാണ് നടി ഇപ്പോള്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X