തരുണുമായുളള വിവാഹ വാർത്ത ഞെട്ടിച്ചു!! അച്ഛനെ വിളിച്ചു, ആ ഷോക്കിങ് അനുഭവത്തിനെ കുറിച്ച് പ്രിയാമണി

തരുണുമായി തന്റെ വിവാഹം ഫിക്സ് ചെയ്തു എന്നു പ്രചരിച്ച വാർത്ത വളരെ ഷോക്കിങ്ങായ സംഭവമായിരുന്നുവെന്ന് താരം പറഞ്ഞു.

മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയുടേയും പ്രിയപ്പെട്ട താരമാണ് പ്രിയമണി. മലയാള നടിയാണെങ്കിൽ പോലും കന്നട, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ താരം സജീവമാണ്. സിനിമയിയിൽ മാത്രമല്ല മിനി സ്ക്രീനിലും താരം സജീവമാണ്. മഴവില്ല് മനോരമ അവതരിപ്പിച്ച ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു പ്രിയമണി മിനിസ്ക്രിനിൽ ശ്രദ്ധിക്കപ്പട്ടത്.

ശക്തരായ സ്ത്രീകഥാപാത്രങ്ങളെയാണ് പ്രിയമണി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത്. അതുപോലെ തന്നെയാണ് റിയൽ ലൈഫിലും.തനിയ്ക്ക് പറയാനുള്ളത് ആരുടെ മുന്നിലും താരം തുറന്നു പറയും. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ഹിറ്റ് എഫ്എമ്മിന് പ്രിയമണി നൽകിയ അഭിമുഖമാണ്. വളരെ രസകരമായ സെക്ഷനായിരുന്നു.

 സിനിമയിലെ   ഏറ്റവും ഇഷ്ടപ്പെട്ട  നൃത്തരംഗം

സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട നൃത്തരംഗം

അഭിനയത്രി എന്നതിലുപരി മികച്ച ഡാൻസർ കൂടിയാണ് പ്രിയാമണി. അതിനാൽ തന്നെ താരത്തിന് ആദ്യം കിട്ടിയ ചോദ്യവു സിനിമയിലെ ഇഷ്ടപ്പട്ട നൃത്ത രംഗത്തെ കുറിച്ചായിരുന്നു. രണ്ട് പാട്ടുകളായിരുന്നു പ്രിയ പറഞ്ഞത്. ഒന്ന് ജൂനിയർ എൻടി ആറിനോടൊപ്പമുളള ചിത്രത്തിലെ ഗാനവും മറ്റൊന്ന് ഷാരൂഖാനോടൊപ്പം ചെന്നൈ എക്സ്പ്രസിലെ ഗാനവുമായിരുന്നു. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരെ നായകനായി തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിനു ജൂനിയർ എൻടിആറെന്നായിരുന്നു മറുപടി.

 ജീവിതത്തിൽ പ്രധാനപ്പെട്ടത്

ജീവിതത്തിൽ പ്രധാനപ്പെട്ടത്

അടുത്ത ചോദ്യം ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സംഗതികളെ കുറിച്ച് പറയാനായിരുന്നു. ആദ്യം മൊബൈൽ ഫോൺ എന്നായിരുന്നു താരം പറ‍ഞ്ഞത്. പിന്നീട് അടുത്തുണ്ടായിരുന്നു ഭർത്താവിനെ ചൂണ്ടി കാണിച്ചു. പിന്നീട് താരത്തിന്റെ ഐപാഡ്, പട്ടിക്കുട്ടി എന്നിങ്ങനെയാണ് മറുപടി നൽകിയത്.

 തരുണിന്റേയും പ്രിയാമണിയുടേയും വിവാഹം

തരുണിന്റേയും പ്രിയാമണിയുടേയും വിവാഹം

നടൻ തരുണുമായി തന്റെ വിവാഹം ഫിക്സ് ചെയ്തു എന്നു പ്രചരിച്ച വാർത്ത വളരെ ഷോക്കിങ്ങായ സംഭവമായിരുന്നുവെന്ന് താരം പറഞ്ഞു. തരുണിന്റെ അമ്മ വിവാഹത്തിന് സമ്മതം നൽകിയെന്നായിരുന്നു അന്ന് പ്രചരിച്ച വാർത്ത. അത് തന്നെ ഞെട്ടിപ്പിച്ചുവെന്നും ഉടൻ തന്നെ അച്ഛനെ വിളിച്ച് കാര്യം സംസാരിച്ചെന്നും പ്രിയ പറഞ്ഞു. അച്ഛൻ സമാധാനിപ്പിച്ചെന്നു നടി വെളിപ്പെടുത്തി. ജീവിതത്തിലെ ഏറ്റവും ഷോക്കിങ് അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഞാൻ മോഹൻലാൽ ഫാൻ

ഞാൻ മോഹൻലാൽ ഫാൻ

ഷാരൂഖ്ഖാൻ, മോഹൻലാൽ, മമ്മൂട്ടി, രഞ്ജിത് എന്നിവരെ കുറിച്ചുളളതായിരുന്നു അടുത്ത ചോദ്യം. മൈ ലവ് എന്നായിരുന്നു ഷാരൂഖാനെ കുറിച്ചു പറഞ്ഞത്. തന്റെ പേഴ്സണൽ ഫേവറേറ്റ് താരമാണ് ലാൽ സാർ. കുടുംബത്തിലെ എല്ലാവരും മോഹൻലാൽ ഫാനാണെന്നും താര പറഞ്ഞു. മമ്മൂട്ടി വളരെ നല്ല മനുഷ്യനാണ്. എങ്കിലും തന്റെ പ്രിയപ്പെട്ട താരം മോഹൻലാൽ ആണെന്നും പ്രിയാമണി പറഞ്ഞു. മലയാള സിനിമയിൽ തനിയ്ക്ക് മികച്ച കരിയർ സമ്മാനിച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് രഞ്ജിത്- എന്നാണ് സംവിധായകനെ കുറിച്ച് പ്രിയ പറഞ്ഞത്. ഏറ്റവും ഒടുവിൽ ലഭിച്ച ചോദ്യം ഭർത്താവിനെ കുറിച്ചായിരുന്നു. എന്റെ ലോകമെന്നായിരുന്നു പ്രിയ മുസ്തഫയെ കുറിച്ച് വിശേഷിപ്പിച്ചത്,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X