'ഭാവനാ നിങ്ങളൊരു അമേസിങ് വുമന്‍'; വിവാഹാശംസകള്‍ നേര്‍ന്ന് ബോളിവുഡ് - ഹോളിവുഡ് താരം

By Aswini

ജനുവരി 22, നാളെ മലയാള സിനിമാ ലോകം കാത്തിരിയ്ക്കുന്ന ഒരു വിവാഹം ഒരുങ്ങുകയാണ്. ഭാവനയുടെയും - നവീനിന്റെയും വിവാഹം. നാളെ തൃശ്ശൂര്‍ ജവഹര്‍ ലാല്‍ നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.

സിനിമാ രംഗത്തുള്ളവരും ആരാധകരും ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലിതാ ഞെട്ടിച്ചുകൊണ്ടൊരു വിവാഹാശംസ, ബോളിവുഡ് - ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് വന്നിരിക്കുന്നത്.

'അമേസിങ് വുമന്‍'

'അമേസിങ് വുമന്‍'

ജീവിതത്തിന്റെ പുതിയ ചുവടിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. ഭാവനാ നിങ്ങളൊനും 'അമേസിങ് വുമനാ'ണ്. നിങ്ങളുടെ ധീരതയെ ആരാധിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു.

മെഹന്തി ചിത്രം

മെഹന്തി ചിത്രം

കഴിഞ്ഞ ദിവസം നടന്ന മെഹന്തി ചടങ്ങുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ഞ നിറത്തിലുള്ള ഫ്രോക്കാണ് ഭാവന ധരിച്ചിരുന്നത്. രമ്യ നമ്പീശന്‍, സയനോര തുടങ്ങിയ അടുത്ത സഹൃത്തുക്കളൊക്കെ മഹന്തി ചടങ്ങുകളില്‍ പങ്കെടുത്തത്.

ഭാവനുടെ വിവാഹം

ഭാവനുടെ വിവാഹം

നാളെ, ജനുവരി 22 നാണ് ഭാവനയുടെ വിവാഹം. രാവിലെ 10.30 നും 11.30 നും ഇടയിലാണ് മുഹുര്‍ത്തം. തൃശ്ശൂര്‍ കോവിലകത്ത് പാടത്തുമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

ലളിതമായ ചടങ്ങുകള്‍

ലളിതമായ ചടങ്ങുകള്‍

വളരെ സ്വകാര്യമായി നടന്ന ചടങ്ങായിരുന്നു നവീന്റെയും ഭാവനയുടെയും വിവാഹ നിശ്ചയം. വിവാഹവും ഏറെക്കുറേ ലളിതമായിരിയ്ക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കും

വിവാഹ സത്കാരം

വിവാഹ സത്കാരം

വിവാഹ ദിവസം തന്നെെൈ വകുന്നേരം തൃശ്ശൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിവാഹ സത്കാരവും സംഘടിപ്പിച്ചിട്ടുമുണ്ട്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍

കാത്തിരിപ്പുകള്‍ക്കൊടുവില്‍

ഏറെ നാളായി നവീനും ഭാവനയും പ്രണയത്തിലായിരുന്നു. നവീന്‍ നിര്‍മിച്ച റോമിയോ എന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ വിരിഞ്ഞ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുകയായിരുന്നു.

വൈകാന്‍ കാരണം

വൈകാന്‍ കാരണം

ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികള്‍ കാരണമാണ് ഭാവനയുടെ വിവാഹം നീണ്ടു പോയത്. അച്ഛന്റെ മരണം പ്രധാന കാരണമായിരുന്നു. മാത്രമല്ല ഏറ്റെടുത്ത ചിത്രങ്ങളുമായി തിരക്കിലായിരുന്നു ഭാവന.

നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം

നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം

ഏറെ കുറേ ഒരു വര്‍ഷത്തോളമായി നവീന്റെയും ഭാവനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിട്ട്. അപ്രതീക്ഷിതമായി നവീന്റെ അമ്മയും മരണപ്പെട്ടത് കാരണമാണ് നിശ്ചയിച്ച വിവാഹം വീണ്ടും നീണ്ടു പോയത്.

ഭാവന സിനിമയില്‍

ഭാവന സിനിമയില്‍

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്ത് എത്തിയത്. ചെറിയ വേഷമാണെങ്കിലും നായികയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് ഭാവനയുടെ പരിമളം എന്ന കഥാപാത്രം തന്നെയാണ്.

നായികാ നിരയിലേക്ക്

നായികാ നിരയിലേക്ക്

ദിലീപിനൊപ്പം സി ഐ ഡി മൂസയിലൂടെയാണ് ഭാവന നായികയായി അരങ്ങേറിയത്. പിന്നീട് പൃഥ്വിരാജ്, ജയസൂര്യ, നരേന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം നായികയായെത്തി. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അന്യഭാഷയിലേക്ക്

അന്യഭാഷയിലേക്ക്

മലയാളത്തിലെന്ന പോലെ തമിഴകത്തും ഭാവനയ്ക്ക് വലിയ സ്വീകരണം ലഭിച്ചു. ദീപാവലി എന്ന ചിത്രം സൂപ്പര്‍ വിജയമായിരുന്നു. അജിത്ത്, ജയം രവി, മാധവന്‍ തുടങ്ങിയവരൊക്കെയായിരുന്നു അവിടെ ഭാവനയുടെ നായകന്മാര്‍.

കന്നടയിലും

കന്നടയിലും

കന്നടയിലും ശ്രദ്ധിക്കപ്പെട്ട അപൂര്‍വ്വം മലയാളി നടിമാരില്‍ ഒരാളാണ് ഭാവന. സിനിമകളില്‍ സെലക്ടീവായ ശേഷം ഭാവന ശ്രദ്ധിച്ചത് കന്നട സിനിമാ ലോകത്താണ്. ഇപ്പോള്‍ മരുമകളായി പോകുന്നതും കന്നട സിനിമയിലേക്കാണ്.

ഇനി തുടരുമോ...

ഇനി തുടരുമോ...

വിവാഹ കഴിഞ്ഞാല്‍ പൊതുവേ നായികമാര്‍ ഇന്റസ്ട്രി വിടുകയാണ് പതിവ്. എന്നാല്‍ അതിന് വിപരീതമായി ഇപ്പോള്‍ സംഭവിക്കാറുണ്ട്. ഭാവനയുടെ കാര്യത്തില്‍ തുടര്‍ന്നഭിനയിക്കുമോ എന്ന ചോദ്യത്തോട് നടി പ്രതികരിച്ചിട്ടില്ല.

വീഡിയോ

ഇനി ഇതൊന്ന് കാണൂ.. ഭാവനയ്ക്ക് പ്രിയങ്ക ചോപ്ര ആശംസ അറിയിക്കുന്നത് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X