രചനയല്ലേ...അല്ലാതെ മോളീന്ന് ഇറങ്ങിവരണ ദേവിയൊന്നുമല്ലാല്ലോ...
എല്ലാവരെയും ചിരിപ്പിച്ചാണ് രചനാ നാരണണ്‍ കുട്ടിയ്ക്ക് ശീലം. മറിമായത്തിലൂടെ സിനിമയിലെത്തിയ രചന ആമേന്‍, ലക്കി സ്റ്റാന്‍, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. നടിയെ ചിരിപ്പിച്ച ഒരാളുണ്ട്. രചന ആ അനുഭവത്തെ കുറിച്ച് പറയുന്നു. മഴവില്‍ മനോരമയിലെ 'ഇവിടെ ഇങ്ങനാണ് ഭായ്' എന്ന സെലിബ്രേറ്റി ചാറ്റ് ഷോയിലാണ് രചന തന്റെ അനുഭവം പങ്കുവച്ചത്.
തൃശ്ശൂര്‍ക്കാരിയ രചനയ്ക്ക് പൂരം ഒഴിവാക്കാന്‍ കഴിയാത്ത ഉത്സവമാണ്. മറിമായത്തിലൊക്കെ വന്ന് അത്യാവശ്യം പ്രശസ്തിയൊക്കെ ആയ സമയം. രചന തൃശ്ശൂര്‍ പൂരത്തിന് പോയി. അവിടെ തൊഴുതൊക്കെ കഴിഞ്ഞ് രചനയും സംഘവും ക്ഷേത്ര പരിസരത്തെ ഒരു പടിക്കെട്ടിറങ്ങിവരികയാണ്. ചുറ്റു നിന്നും ദേ രചന വരുന്നു, മറിമായത്തിലെ വത്സല ടീച്ചര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ രചന ശരിക്കും സന്തോഷിച്ചു.

പടിക്കെട്ടിന് താഴെ ഒരു ഭാര്യയും ഭര്‍ത്താവും നില്‍ക്കുന്നുണ്ട്. രചനയെ കണ്ടപ്പോള്‍ ഭര്‍ത്താവ് ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു, ദേ ടീ രചന വരുന്നു. പുള്ളിക്കാരി നോക്കിയെന്നു വരുത്തി. വീണ്ടും പഴയ പോലെ നിന്നു. അപ്പോള്‍ വീണ്ടും ചേട്ടന്‍ ദേണ്ടടീ മറിമായത്തിലെ വത്സല നോക്ക്. ചേച്ചിയ്ക്ക് വലിയ കുലുക്കമൊന്നുമില്ല.
ചേച്ചിയുടെ രസകരമായ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാണ് രചനയും ഇറങ്ങിവരുന്നത്. രചനയും സംഘവും അടുത്തെത്തിയപ്പോള്‍ വീണ്ടും ചേട്ടന്‍ തോണ്ടി, 'രചനയല്ലേ, അല്ലാതെ മോളീന്ന് ഇറങ്ങിവരണ ദേവിയൊന്നുമല്ലല്ലോ' എന്ന ചേച്ചിയുടെ ചോദ്യം കേട്ട് രചനയ്ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. താന്‍ അവതരിപ്പിച്ച ഏതോ ഒരു കുറുമ്പുള്ള കഥാപാത്രം മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെയാണ് അവരെ കണ്ടപ്പോള്‍ തോന്നിയതെന്ന് രചന പറയുന്നു


Click it and Unblock the Notifications











