രചന നാരാണന്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍... ആടിനെ പട്ടിയാക്കരുതെന്ന് രചന
കൊച്ചി: തന്റെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സിനിമ താരം രചന നാരായണന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.ആടിനെ പട്ടിയാക്കിയ കഥ!!! എന്നാണ് രചന ഈ സംഭവത്തെ വിശദീകരിക്കുന്നത്. ചിത്രത്തിന്റെ ഒരുപകുതിയില്‍ താനും മറുപകുതിയില്‍ താനെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു പെണ്‍കുട്ടിയുടെ അശ്ലീല ചിത്രവും. ഇത് ചില സുഹൃത്തുക്കളാണ് തനിക്ക് വാട്‌സ് ആപ്പിലൂടെ അയച്ചുതന്നതെന്ന് രചന പറയുന്നു.
എന്നാല്‍ ഈ ചിത്രം കണ്ടിട്ട് രചനക്ക് ' അയ്യോ' എന്ന് നിലവിളിക്കാനൊന്നും തോന്നിയില്ലത്രെ. എന്നാല്‍ ഈ സമൂഹത്തിനോട് രചനക്ക് ചില ചോദ്യങ്ങളുണ്ട്. 'ധൈര്യമായിരിക്കൂ, സാരമില്ല, സൂക്ഷിക്കണം' തുടങ്ങിയ സന്ദേശങ്ങള്‍ കണ്ടപ്പോഴാണ് രചനക്ക് ഈ ചോദ്യങ്ങള്‍ തോന്നുന്നത്.

എന്താണ് താന്‍ സൂക്ഷിക്കേണ്ടത്, എന്തിനെയാണ് താന്‍ സാരമില്ലെന്ന് കരുതേണ്ടത്? ഇന്റര്‍നെറ്റില്‍ നിന്ന് തന്നെപ്പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് ആത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആ ...... ന്റെ കാഞ്ഞ ബുദ്ധിയെയാണോ സൂക്ഷിക്കേണ്ടത്?
എന്തിന് ചെയ്തു എന്ന ചോദ്യത്തിന് ' വെറുതേ ഒരു തമാശക്ക്' എന്ന് ഉത്തരം തന്നേക്കാവുന്ന ആ കാമോത്സാഹത്തെയാണോ താന്‍ സാരമില്ലെന്ന് കരുതേണ്ടതെന്ന് രചന ചോദിക്കുന്നു. എന്തായാലും ഇത്തരം കാര്യം ചെയ്തവനെ അതിരൂക്ഷമായിത്തനെയാണ് രചന വിമര്‍ശിക്കുന്നത്.


Click it and Unblock the Notifications











