ഗ്ലാമറസ് ലുക്കില്‍ രചന നാരായണന്‍ കുട്ടി, വൈലായി പുതിയ ചിത്രം

By Prashant V R

മറിമായം പരിപാടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് നടി രചന നാരായണന്‍ കുട്ടി. ആക്ഷേപ ഹാസ്യ പരിപാടിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിമായത്തിന് പിന്നാലെയാണ് രചന നാരായണന്‍ കുട്ടി സിനിമകളിലും സജീവമായത്. നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ അഭിനയിച്ചിരുന്നു നടി. ലക്കി സ്റ്റാര്‍, ആമേന്‍ പോലുളള സിനിമകളിലെ നടിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

Rachana Narayanankutty

സിനിമകള്‍ക്ക് പുറമെ നിരവധി പരിപാടികളില്‍ അവതാരകയായും നടി എത്തിയിരുന്നു. ഫ്‌ളവേഴ്‌സിലെ കോമഡി ഫെസ്റ്റിവല്‍ പോലുളള പരിപാടികളെല്ലാം രചന അവതരിപ്പിച്ചിരുന്നു. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു രചന നാരായണന്‍ കുട്ടി. നിരവധി ടിവി പരിപാടികളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം തന്നെ നടി നൃത്തം അവതരിപ്പിച്ചിരുന്നു.

മലയാളത്തില്‍ മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് രചന നാരായണന്‍ കുട്ടി. നടിയുടെതായി വന്ന പുതിയ ഗ്ലാമറസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നാടന്‍ ലുക്കുകളില്‍ നിന്നെല്ലാം മാറി ഇത്തവണ അല്‍പ്പം ഗ്ലാമറസായിട്ടാണ് നടി എത്തിയിരിക്കുന്നത്.

മോഡേണ്‍ ലുക്കിലുളള നടിയുടെ പുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എറ്റവും സൗകര്യപൂര്‍വ്വം ജീവിച്ചാല്‍ അത് ജീവിതമല്ല എന്ന ക്യാപ്ഷനോടെയാണ് നടി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രചനയുടെ ചിത്രത്തിന് പിന്നാലെ അശ്വതി ശ്രീകാന്ത്, പാരീസ് ലക്ഷ്മി തുടങ്ങിയ താരങ്ങളും ആരാധകരും കമന്റുകളുമായി എത്തി. ഗിരീഷ് ഗോപിയാണ് രചനാ നാരായണന്‍ കുട്ടിയുടെ പുതിയ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Read more about: rachana narayanankutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X