നടി രാധിക തിരിച്ചു വരുന്നു! എസ്തര്‍ അനില്‍ നായികയാവുന്ന സിനിമയിലൂടെയാണ് രാധികയുടെ തിരിച്ചുവരവ്!!
സഹനടിയായും നടിയായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടി രാധിക, ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ വേഷത്തിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നത്. സിനിമയില്‍ നിന്നും ഇടക്കാലം മാറി നിന്ന രാധിക വീണ്ടും തിരിച്ചു വരവിനൊരുങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്‍ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തുന്നത്. ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരിക്കും രാധിക അവതരിപ്പിക്കാന്‍ പോവുന്നത്. ഒരു ചിത്രക്കാരന്റെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ സിനിമയിലൂടെ തിരിച്ച് വരവ് നടത്തുന്നതിന്റെ സന്തോഷത്തിലാണ് നടി രാധികയും. സിനിമയില്‍ ഷെയിന്‍ നിഗമാണ് നായകനാവുന്നത്. മറ്റൊരു പ്രത്യേകത ബാലതാരമായിരുന്ന എസ്തര്‍ അനില്‍ നായിക വേഷത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് 'ഓള്‍'.


Click it and Unblock the Notifications











