കൂടെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത് അദ്ദേഹത്തിനൊപ്പം, ഇഷ്ടതാരത്തെ കുറിച്ച് രജിഷ വിജയന്‍
അനുരാഗ കരിക്കിന്‍ വെളളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി രജിഷ വിജയന്‍. ആസിഫ് അലി നായകനായ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രജിഷയ്ക്ക് ലഭിച്ചിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങളും നടിയുടെതായി പുറത്തിറങ്ങി. പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് നടി സിനിമയില്‍ തിരിച്ചെത്തിയത്. ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെയായിരുന്നു രജിഷയുടെ രണ്ടാം വരവ്. തുടര്‍ന്ന് നായികയായും കേന്ദ്രകഥാപാത്രമായുമുളള സിനിമകളിലും അഭിനയിച്ചു താരം.
ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്, കാണാം,
എറ്റവുമൊടുവിലായി ഖൊ ഖൊ എന്ന ചിത്രമാണ് രജിഷയുടെതായി പുറത്തിറങ്ങിയത്. ഇതിനിടെ കര്‍ണന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും എത്തിയിരുന്നു രജിഷ വിജയന്‍. തമിഴ് അരങ്ങേറ്റ ചിത്രത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് നടിക്ക് ലഭിച്ചത്. അതേസമയം കൂടെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നടനെ കുറിച്ച് ഒരഭിമുഖത്തില്‍ രജിഷ മനസുതുറന്നിരുന്നു.

ഒരു നടന്‌റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. എനിക്ക് ഒപ്പം അഭിനയിക്കാന്‍ മോഹമുളള നിരവധി നടന്മാര്‍ ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് രജിഷ പറയുന്നു. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസില്‍ ജീവിക്കുന്നത്.

അത് പോലെ ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത് എന്നാണ്. എനിക്ക് മറ്റു നടന്മാര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല. അതിലുപരി നല്ല സിനിമകളും അതില്‍ നിന്നും കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ എറ്റവും വലിയ ആഗ്രഹം. രജിഷ വിജയന്‍ പറഞ്ഞു.

അതേസമയം മലയാളത്തില്‍ എല്ലാം ശരിയാകും ആണ് രജിഷ വിജയന്‌റെ പുതിയ സിനിമ. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ആസിഫ് അലിയും രജിഷയും വീണ്ടും ഒന്നിച്ച ചിത്രമാണിത്. കൂടാതെ ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞിലും നായികയായി രജിഷ തന്നെയാണ് എത്തുന്നത്. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദിനും രജിഷയ്ക്കും പുറമെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംവിധായകന്‍ ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മലയന്‍ കുഞ്ഞ്. മഹേഷ് നാരായണനാണ് തിരക്കഥ ഒരുക്കുന്നത്. മലയന്‍ കുഞ്ഞിന് പുറമെ തമിഴില്‍ കാര്‍ത്തിയുടെ സര്‍ദാര്‍, സൂര്യ നായകനാവുന്ന ടിജെ ജ്ഞാനവേല്‍ സിനിമ എന്നിവയിലും രജിഷ വിജയന്‍ ഭാഗമാവും. അതേസമയം അഭിനയ പ്രാധാന്യമുളള വേഷങ്ങളാണ് നടി തന്‌റെ കരിയറില്‍ കൂടുതല്‍ ചെയ്തത്. ജൂണ്‍ എന്ന തിരിച്ചുവരവ് ചിത്രം രജിഷ വിജയന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.


Click it and Unblock the Notifications











