»   » അമല പോളിനും സൗന്ദര്യ രജനികാന്തിനും പിന്നാലെ നടി രംഭയും വിവാഹ മോചനത്തിന്?

അമല പോളിനും സൗന്ദര്യ രജനികാന്തിനും പിന്നാലെ നടി രംഭയും വിവാഹ മോചനത്തിന്?

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങളായ അമല പോള്‍, സൗന്ദര്യ രജനികാന്തിന് പിന്നാലെ നടി രംഭയും വിവാഹമോചനത്തിന്. ചെന്നൈ കുടുംബ കോടതിയിലാണ് രംഭ വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് വിവാഹമോചനത്തിന് കാരണമായി പറയുന്നത്.

2010 ഏപ്രില്‍ എട്ടിനാണ് രംഭയും കാനഡയില്‍ ബിസിനസ്സുകാരനായ ഇന്ദ്രന്‍ പത്മനാഥനും തമ്മില്‍ വിവാഹിതരാകുന്നത്. എന്നാല്‍ മുമ്പും ഇരുവരും തമ്മില്‍ വിവാഹമോചിതരാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭര്‍ത്താവുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു.

ഡിസംബര്‍ മൂന്നിന്

നടിയുടെ വിവാഹമോചന ഹര്‍ജിയില്‍ ഡിസംബര്‍ മൂന്നിന് കോടതി വാദം കേള്‍ക്കും.

അമലാ പോളിനും സൗന്ദര്യയ്ക്കും പിന്നാലെ

തമിഴകത്ത് അമലാ പോളും സൗന്ദര്യ രജനികാന്തും അടുത്തിടെയാണ് വിവാഹമോചിതരായത്. അതിന് പിന്നാലെയാണ് നടി രംഭയും വിവാഹമോചനത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നത്.

രംഭയുടെ കുടുംബം

ഇന്ദ്രന്‍ പത്മനാഥനുമായുള്ള വിവാഹത്തിന് ശേഷം നടി ഭര്‍ത്താവിനൊപ്പം ടൊറൊന്റോയിലായിരുന്നു. രണ്ട് മക്കളുണ്ട്. ലാവണ്യ, സഷ.

സിനിമയിലേക്ക്

1993ലാണ് നടിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കന്നടയിലെ സര്‍വര്‍ സൊമന്നയാണ് ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, ബോജ്പൂരി,ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു.

വമ്പന്‍ താരങ്ങള്‍ക്കൊപ്പം

കരിയറില്‍ ഏറ്റവുമധികം ഗ്ലാമര്‍ വേഷങ്ങളാണ്. രജനികാന്ത്, ചിരഞ്ജീവി, വിജയ്, ബാലകൃഷ്ണ, വെങ്കിടേഷ്, രവിചന്ദ്രന്‍, ഉപേന്ദ്ര, സല്‍മാന്‍, ഗോവിന്ദ, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു.

English summary
Actress Rambha battling to save her marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam