For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കൾക്ക് കുഴപ്പമൊന്നുമില്ല, എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു; നന്ദി പറഞ്ഞ് രംഭ

  |

  തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടി ആണ് രംഭ. ക്രോണിക് ബാച്ചിലർ, കൊച്ചി രാജാവ്, കബഡി കബഡി തുടങ്ങിയ സിനിമകളിലൂടെ രംഭ മലയാളികൾക്കും സുപരിചിത ആണ്. നടി ശ്രദ്ധേയ വേഷം ചെയ്ത കൊച്ചി രാജാവ്, ക്രോണിക് ബാച്ച്ലർ എന്നീ സിനിമകൾ വൻ ഹിറ്റായിരുന്നു.

  കഴിഞ്ഞ ദിവസമാണ് തന്റെ കാർ അപകടത്തിൽ പെട്ടു എന്ന ദുഖ വാർത്ത രംഭ അറിയിച്ചത്. കുട്ടികളെ സ്കൂളിൽ നിന്നും കൊണ്ടു വരുന്ന വഴി ഞങ്ങളുടെ കാറിൽ മറ്റൊരു കാർ വന്നിടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഞങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ കുഞ്ഞ് സാഷ ആശുപത്രിയിലാണ്. എന്നാൽ കുഞ്ഞ് സാഷ ആശുപത്രിയിലാണ്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നായിരുന്നു രംഭ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

  Also Read: 'മക്കളെ ഒത്തിരി സ്നേഹിക്കുന്ന അച്ഛനാണ്, പക്ഷെ അഖിയിലെ അച്ഛനേക്കാൾ കൂടുതൽ മാർക്ക് ഭർത്താവിനാണ്'; സംവൃത!

  ഇപ്പോഴിതാ എല്ലാവരുടെയും പ്രാർത്ഥന ഫലിച്ചെന്നും മകൾക്ക് കുഴപ്പമാെന്നും ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ് രംഭ. ഇൻസ്റ്റ​ഗ്രാം ലെെവിലൂടെ ആണ് പ്രതികരണം. 'ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ എല്ലാ ആരാധകരോടും ബന്ധുക്കളോടും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. ഞാനും കുട്ടികളും ഇപ്പോൾ സേഫ് ആണ്. നിങ്ങളുടെ പിന്തുണ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചെത്തി'

  Also Read: 'ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടാളും പോയിരുന്നു'; ബിജു മേനോനേയും സംയുക്തയേയും കുറിച്ച് ഊർമ്മിള ഉണ്ണി!

  നന്ദി പറഞ്ഞ് ലൈവ് കട്ട് ചെയ്യാനിരിക്കെ രംഭയ്ക്ക് ആരാധകരുടെ നിരന്തരം മെസേജുകൾ വന്നു. താൻ ആദ്യമായാണ് ലൈവിൽ വരുന്നതെന്ന് പറഞ്ഞ രംഭ ഇവയിൽ ചില കമന്റുകൾക്ക് മറുപടി നൽകി. ഇതിനിടെ കുട്ടികൾ വന്ന് നടിയെ വിളിച്ചു. എല്ലാവരോടും വളരെയധികം സ്നേ​ഹം എന്ന് പറഞ്ഞാണ് രംഭ ലൈവ് കട്ട് ചെയ്തത്.

  തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന രംഭ വിവാഹ ജീവിതത്തോടെ കരിയർ ഉപേക്ഷിക്കുകയായിരുന്നു. 2010 ൽ ആണ് രംഭ വിവാഹിതയായത്. ബിസിനസ്കാരനായ ഇന്ദ്രൻ പത്മനാഭൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളാണ് രംഭയ്ക്ക് ഉള്ളത്. കുടുംബത്തോടൊപ്പം കാനഡയിലാണ് രംഭ താമസിക്കുന്നത്.

  തമിഴ്, ഹിന്ദി, മലയാളം, ബം​ഗാളി, ഭോജ്പൂരി ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ച നടി ആണ് രംഭ. തെലുങ്ക് സിനിമയായ ഒക്കാട്ടി അടക്കു എന്ന ചിത്രത്തിലൂടെ ആണ് രംഭ സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. മലയാളത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത സർ​ഗം എന്ന സിനിമയിലും രംഭ അഭിനയിച്ചു. പിന്നീട് ഏറെ മാറ്റങ്ങളോടെ അതീവ ​ഗ്ലാമറസ് ആയാണ് രംഭയെ സിനിമകളിൽ കണ്ടത്. നടി ചെയ്ത പല സിനിമകളും വലിയ ഹിറ്റായി മാറി.

  അഭിനയിച്ച എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിക്കാനും രംഭയ്ക്കായി. അക്കാലത്ത് ബോളിവുഡിൽ ചെയ്ത ജഡ്വ എന്ന സിനിമ വൻ ഹിറ്റ് ആയിരുന്നു. സിനിമകളിൽ നിന്ന് ഏറെക്കാലമായി മാറി നിൽക്കുകയാണ് രംഭ. ഇടയ്ക്ക് വെക്കേഷന് ഇന്ത്യയിലേക്ക് വരുന്ന നടി കാനഡയിൽ ലൈം ലൈറ്റിൽ നിന്ന് മാറി കുടുംബ ജീവിതം നയിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ രംഭ തന്റെ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

  Read more about: rambha
  English summary
  Actress Rambha Thanks Fans For Praying For Her Family; Says Kids Are Safe Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X