»   » ശശികല ക്രിമിനല്‍, ജയലളിതയുടെ വേലക്കാരിയെന്ന് നടി രഞ്ജിനി... ഇതാണ് ഹീറോയിസം, കൂട്ടക്കയ്യടി!

ശശികല ക്രിമിനല്‍, ജയലളിതയുടെ വേലക്കാരിയെന്ന് നടി രഞ്ജിനി... ഇതാണ് ഹീറോയിസം, കൂട്ടക്കയ്യടി!

Posted By: Kishor
Subscribe to Filmibeat Malayalam

ദൂരെക്കിഴക്കുദിക്കും മാണിക്കച്ചെമ്പഴുക്ക.. ഞാനൊന്നെടുത്തു വെച്ചേ.. എന്റെ വെറ്റിലത്താമ്പാളത്തില്‍... വര്‍ഷം പത്ത് മുപ്പതാകാറായി ചിത്രം എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിലൂടെ രഞ്ജിനി മലയാളികളുടെ മനസില്‍ കയറിക്കൂടിയിട്ട്. മലയാള സിനിമ വിട്ട് പോയിട്ട് വര്‍ഷങ്ങളായെങ്കിലും മലയാളികള്‍ക്ക് സാഷ ശെല്‍വരാജെന്ന രഞ്ജിനി ഇപ്പോഴും ചിത്രം സിനിമയിലെ കല്യാണിയാണ്.

Read Also: പെണ്‍കുട്ടികള്‍ക്ക് ലെഗ്ഗിന്‍സും ഇറുകിയ ബനിയനും വേണ്ടെന്ന് ലക്ഷ്മി നായര്‍, എങ്കില്‍ ഈ ഫോട്ടോയും വീഡിയോയും ഒന്ന് കാണണേ!

Read Also: കുനിഞ്ഞു നിന്നിട്ടല്ലേ മോളേ... നിനക്കെന്താ ശരിക്കും പണി... ലിംഗത്തിലെ കുരുവിനെപ്പറ്റി പറഞ്ഞ ഡോ. ആതിരയ്ക്ക് ഫേസ്ബുക്കില്‍ പൊങ്കാല...

സിനിമയിലെ ഡയലോഗ് പുറത്തും പറയാന്‍ കഴിയുമെന്ന് തെളിയിച്ച രഞ്ജിനിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്ന ശശികലയ്‌ക്കെതിരെയാണ് താരത്തിന്റെ പൊട്ടിത്തെറി. പ്രമുഖ താരങ്ങള്‍ പോലും മിണ്ടാതിരിക്കുമ്പോള്‍, ശശികലയെ ക്രിമിനല്‍ എന്നും അമ്മയുടെ വേലക്കാരിയെന്നും ഒരു മറയും കൂടാതെ വിളിക്കുകയാണ് രഞ്ജിനി. രഞ്ജിനിക്ക് പിന്തുണയുമായി ഇഷ്ടം പോലെ ആളുകളുണ്ട്.

ജയലളിതയുടെ വേലക്കാരി

ജയലളിതയുടെ വേലക്കാരി മാത്രമായ ശശികലയ്ക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാന്‍ എന്തു യോഗ്യതയാണുള്ളത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി ചോദിക്കുന്നത്. ശശികലയെ എങ്ങനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവും. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ സംസാരിക്കുന്നത്. ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് രഞ്ജിനി ചോദിക്കുന്നു.

തമിഴ്മക്കള്‍ വെറും മന്ദബുദ്ധികളല്ല

തമിഴ്മക്കള്‍ വെറും മന്ദബുദ്ധികളാണ് എന്നാണോ മണ്ണാര്‍ഗുഡി മാഫിയയുടെ ധാരണ. അമ്മയുടെ വേലക്കാരി എന്നതിലുപരി ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. ജല്ലിക്കെട്ടിന് വേണ്ടി നിന്ന അതേ ഒത്തൊരുമയോടെ ഇതിനെതിരെയും തമിഴ് മക്കള്‍ പ്രതികരിക്കണം. ഈ ദുരന്തത്തിനെതിരേയും അതേ വീറോടെയും വാശിയോടെയും പോരടിക്കണം. - രഞ്ജിനി പറഞ്ഞു.

എ ഐ ഡി എം കെയെ രക്ഷിക്കണം

കരുത്തനായ നേതാവും നടനുമായിരുന്നു എം ജി ആര്‍. അദ്ദേഹം മുഖ്യമന്ത്രിയായി. എം ജി ആറിനു ശേഷം ജയലളിതയും തമിഴ്നാടിനെ സേവിച്ചു. അവര്‍ അതു ഭംഗിയായി തന്നെ നിറവേറ്റി. തമിഴ് മക്കളേ, ശശികലയെന്ന കൊടുംകുറ്റവാളിയെ മുഖ്യമന്ത്രിയാവാന്‍ അനുവദിക്കരുത് പ്ലീസ്. എ ഐ ഡി എം കെയെ രക്ഷിക്കൂ. മുഖ്യമന്ത്രിയാകുന്നത് യോഗ്യതയും അനുഭവസമ്പത്തമുള്ള വ്യക്തിയാവണം.

ക്രിമിനലായ ശശികലയെ വിചാരണ ചെയ്യണം

പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഇടപെട്ട് ക്രിമിനലായ ശശികലയെ കുറ്റ വിചാരണ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രഞ്ജിനി തുറന്നടിച്ചു. ജയലളിതയുടെ അവസാന നാളുകളില്‍ മറ്റുള്ളവരെ അവരിലെത്തുന്നതില്‍ നിന്നു തടഞ്ഞു. ഇത് എല്ലാവരും കണ്ടതാണ്. ഫേസ്ബുക്കിലെ രഞ്ജിനിയുടെ പോസ്റ്റിനെ ഒരുപാട് പേര്‍ സ്വീകരിച്ചു.

സാഷ ശെല്‍വരാജ് എന്ന രഞ്ജിനി

സിംഗപ്പൂരിലാണ് രഞ്ജിനി ജനിച്ചത്. സാഷ ശെല്‍വരാജ് എന്നാണ് രഞ്ജിനിയുടെ യഥാര്‍ഥ പേര്. തമിഴ് വംശജരാണ് അച്ഛനും അമ്മയും. പി ഭാരതിരാജയുടെ മുതല്‍ മര്യാദൈ എന്ന സിനിമയിലൂടെ അരങ്ങേറി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാളത്തില്‍ തരംഗമായത്. ചിത്രത്തിന് പിന്നാലെ മോഹന്‍ലാലും രഞ്ജിനിയും മലയാളത്തിലെ ഹിറ്റ് ജോടികളായി മാറി.

English summary
Actress Ranjini's Facebook post against VK sasikala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam