ട്രോളന്മാർക്കെതിരെ രഞ്ജിനി!! തന്നെ ട്രോളുന്നവർ സൂക്ഷിച്ചോ.. മുന്നറിയിപ്പുമായി നടി, കാണൂ
ഏറ്റവും കൂടുതൽ ട്രോൾ ആക്രമങ്ങൾക്ക് ഇരയാകുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ്.
നല്ലത് ചെയ്താലും മോശം ചെയ്താലും ട്രോളിന്റെ കാര്യത്തിൽ ഒരു ക്ഷാമവും ഉണ്ടാകില്ല. ട്രോൾ ആക്രമണം എന്തായാലും ഉണ്ടാകും. സെലിബ്രിറ്റിയെന്നോ പെതുജനങ്ങളെന്നേ എന്ന പ്രായഭേദമന്യേയായിരിക്കും ട്രോൾ ആക്രമണം ഉണ്ടാവുക. ചില ട്രോളുകൾ ചിരിപടർത്തുമെങ്കിലും മറ്റു ചിലത് വലളരെ വേദന ജനിപ്പിക്കുന്നതായിരിക്കും. അത്തരത്തിൽ ഒരാളെ വ്യക്തിഹത്യ ചെയ്യുന്ന പല തരത്തിലുളള ട്രോളുകൾ സമൂഹ്യ മാധ്യമങ്ങളിൽ ദിനം പ്രതി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
ഇന്ന് ഏറ്റവും കൂടുതൽ ട്രോൾ ആക്രമങ്ങൾക്ക് ഇരയാകുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ്. അത് ചില അവസരങ്ങളിൽ പരിതി ലംഘിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ട്രോളാക്രമങ്ങളെ കുറിച്ചുള്ള രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ട്രോളന്മാരെ മാത്രമല്ല സൂപ്പർ താരങ്ങളേയും താരം വിമർശിക്കുന്നുണ്ട്.

മോഹൻലാലിന്റെ ചിത്രത്തിലെ ട്രോൾ
മോഹൻലാൽ-രഞ്ജിനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം എന്ന സിനിമയുമായി ബന്ധപ്പെട്ട ട്രോൾ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിമർശനം . ട്രോളന്മാരുടെ ആക്രമണത്തിന് മുഖം നോക്കാതെ ഉശിരൻ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. ട്രോളാക്രമണത്തിനു പിന്നിലെ സൂപ്പർ താരങ്ങൾക്ക് നേരേയും രഞ്ജിനി വിരൽ ചൂണ്ടുന്നുണ്ട്.

ഫാൻസിനെ നിലയ്ക്ക് നിർത്തണം
ഫേസ്ബുക്കിലൂടെയായിരുന്നു താരം തന്റെ നിലപാട് അറിയിച്ചത്. സൂപ്പർ താരങ്ങൾ തന്റെ ഫാൻസിനെ നിലയ്ക്ക് നിർത്തണമെന്ന് തരം പറയുന്നുണ്ട്. കൂടുതൽ ട്രോളുകളും പുറത്തു വരുന്നത് സൂപ്പർ താരങ്ങളുടെ ഫാൻസ് പേജുകളിൽ നിന്നും മറ്റുമാണ്, ഇതിനെതിരെയാണ് നടി വിമർശനം ഉയർത്തിയിരിക്കുന്നത്. സ്ത്രീകളുടെ മനോവികാരങ്ങൾ വ്രണപ്പെടുത്തുന്ന രീതിയിലുളള ട്രോളുകൾ ഇറക്കുന്നതിൽ ഫാൻസിന് താക്കീത് നൽകണമെന്നും രഞ്ജിനി പറയുന്നു.

ലാലേട്ടന്റ രഞ്ജിനിയുടേയും ട്രോൾ
ചെറിയ തമാശ നിറഞ്ഞ ട്രോളുകൾ നമുക്കെല്ലാവർക്കും ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയും. എന്നാൽ ഒരു വ്യക്തിയെ മനസ്സികമായി തകർക്കുന്ന തരത്തിലുളള ട്രോളുകൾ അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ രഞ്ജിനിയും അത്തരത്തിലുള്ള ഒരു ട്രോൾ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.പ്രായക്കൂടുതലാണെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ(ആദ്യ ചിത്രം) അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം കാണുന്ന പുരുഷന്‍ എന്ന തലക്കെട്ടോടെയാണ് ട്രോള്‍. ആദ്യ ട്രോളിൽ ചിത്രം സിനിമയിലെ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളാണ്. എന്നാൽ രണ്ടാമത്തേതിൽ രഞ്ജിനിയുടെ ഇപ്പോഴത്തെ രൂപവും ലാലേട്ടന്റെ പഴയ ചിത്രവുമാണ്. ഈ ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

നിയമ നടപടി
എന്നാൽ ഇതിനെതിരെ നിയമ നടപടിയുടെ സ്വീകരിക്കുമെന്ന് നടി ഓർമപ്പെടുത്തുന്നുണ്ട്. ഇത്തരം ട്രോളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തനിയ്ക്ക് എളുപ്പമാണെന്നും ഏവർക്കും ഇതൊരു പാഠമായിരിക്കട്ടെ എന്നും രഞ്ജിനി ഓർമിപ്പിക്കുന്നുണ്ട്. ട്രോളിനു മറുട്രോളായി മോഹന്‍ലാലിന്റെ പില്‍ക്കാലത്തെ ഫോട്ടോകളും ചേര്‍ത്തു വച്ചു കൊണ്ടാണ് രഞ്ജിനി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവാണ് ഇതിനു സഹായിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ താരം പറയുന്നുണ്ട്.


Click it and Unblock the Notifications











