Just In
- 4 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 4 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 4 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 5 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
എകെ ബാലനോടും രവീന്ദ്രനാഥിനോടും നോ പറയാന്‍ സിപിഎം, ഇത്തവണ മത്സരിപ്പിക്കില്ല, ഇവര്‍ക്ക് ഇളവ്!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നടി രഞ്ജിത ഇനി സന്യാസിനി
ബാംഗ്ലൂര്‍:തെന്നിന്ത്യന്‍ സിനിമ നടി രഞ്ജിത സന്യാസം സ്വീകരിച്ചു. ബാംഗ്ലൂരിലെ സ്വാമി നിത്യാനന്ദുടെ ആശ്രമത്തില്‍ വച്ചാണ് നടി സന്യാസ ദീക്ഷ സ്വീകരിച്ചത്. മാ ആനന്ദമയി എന്നാണ് പുതിയ പേര്.
സ്വാമി നിത്യാനന്ദക്കൊപ്പം വിവാദ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് രഞ്ജിത. നിത്യാനന്ദക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എങ്കിലും നിത്യാനന്ദയുമായുള്ള അടുപ്പം രഞ്ജിത തുടകരുകയയിരുന്നു.
ബാംഗ്ലൂരിലെ രാമനഗരിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ വച്ചായിരുന്നു ദീക്ഷ സ്വീകരിച്ചത്. നിത്യാനന്ദയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു ഇത്. രഞ്ജിതയെ കൂടാതെ മറ്റ് 45 പേര് കൂടി തീക്ഷ സ്വീരിച്ചിട്ടുണ്ട്.
സ്വകാര്യ ചടങ്ങായിട്ടാണ് ദീക്ഷ നല്‍കലും പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചത്. ജനുവരി ഒന്നിന് ആയിരുന്നു യഥാര്‍ത്ഥത്തില്‍ നിത്യാനന്ദയുടെ പിറന്നാള്‍. എന്നാല്‍ ശുഭമുഹൂര്‍ത്തം നോക്കി 27 ന് തന്നെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
വിവാദ വീഡിയോ വിഷയത്തിന് ശേഷം നിത്യാനന്ദ മാധ്യമങ്ങളുമായി അത്ര അടുത്ത ബന്ധത്തിലല്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. നാട്ടുകാരേയും മാധ്യമപ്രവര്‍ത്തകരേയും ആശ്രമത്തിന്റെ ഗേറ്റില്‍ തന്നെ തടഞ്ഞു. ഇത് ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.
നിത്യാനന്ദ തന്റെ ആത്മീയ ഗുരുവാണെന്നാണ് ദീക്ഷ സ്വീകരിച്ചതിന് ശേഷം രഞ്ജിത പറഞ്ഞത്. മാഫിയ, ചമയം, രക്തസാക്ഷികള്‍ സിന്ദാബാദ് തട്ടകം തുടങ്ങി 10 ലധികം മലയാള സിനികളില്‍ അഭിനയിച്ചിട്ടുണ്ട് രഞ്ജിത