രാഷ്മികയെ കാണാന്‍ ആരാധകന്‍ എത്തിയത് 900 കിലോമീറ്റര്‍ താണ്ടി, നടിയുടെ പ്രതികരണം വൈറല്‍
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് രാഷ്മിക മന്ദാന. സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെതായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും രാഷ്മിക എത്തി. ഗീതാഗോവിന്ദം പോലുളള സിനിമകളിലൂടെയാണ് നടിക്ക് കേരളത്തിലും ആരാധകര്‍ കൂടിയത്. കന്നഡ ചിത്രം കിറിക്ക് പാര്‍ട്ടിയിലൂടെയാണ് നടി ശ്രദ്ധേയായത്. തുടര്‍ന്ന് തെലുങ്ക്, തമിഴ് ഭാഷകളിലും നടി തിളങ്ങി.

അതേസമയം രാഷ്മികയെ കാണാന്‍ ഒരു ആരാധകന്‍ 900 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയത് സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. രാഷ്മിക തന്നെയാണ് ഇതേകുറിച്ച് തന്‌റെ പേജിലൂടെ അറിയിച്ചത്. തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി ആണ് രാഷ്മികയുടെ നാടായ കുടകില്‍ എത്തിയത്. ട്രെയിനിലും ഓട്ടോയിലുമെല്ലാം കയറി ആരാധകന്‍ ഒടുവില്‍ നടിയുടെ ജന്മനാട്ടില്‍ എത്തി. തുടര്‍ന്ന് യുവാവ് രാഷ്മികയുടെ വീട് അന്വേഷിച്ചതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.
യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം
Recommended Video
പിന്നാലെ ഈ വിവരം പോലിസീല്‍ അറിയിക്കുകയായിരുന്നു. പോലീസ് യുവാവിനെ സ്‌റ്റേഷനില്‍ എത്തിച്ചു. ഇഷ്ട നടിയെ കാണാന്‍ വന്നതാണെന്നും തെലങ്കാനയില്‍ നിന്ന് വരവെന്നും യുവാവ് പറഞ്ഞു. യുവാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു പോലീസ്. ഒരാഴ്ച കഴിഞ്ഞാണ് രാഷ്മിക മന്ദാന ആരാധകന്റെ വരവിനെ കുറിച്ച് അറിഞ്ഞത്. ഇത്തരം പ്രവൃത്തികള്‍ ആരും ചെയ്യരുതെന്ന് രാഷ്മിക ആരാധകരോട് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് തരുന്ന സ്‌നേഹം ഇനിയും തുടര്‍ന്നാല്‍ മതിയെന്നും നടി തന്റെ ട്വീറ്റിലൂടെ അറിയിച്ചു. ആരാധകനെ കാണാന്‍ സാധിക്കാത്തതില്‍ തനിക്ക് ദുഖമുണ്ടെന്നും എന്നെങ്കിലും കണ്ടുമുട്ടാമെന്നും നടി ട്വിറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications











