ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി നടി രസ്ന പവിത്രന്‍, വൈറലായി ചിത്രങ്ങള്‍
ഊഴം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് രസ്ന പവിത്രന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിയുടെ അനിയത്തിയായി ഐശ്വര്യ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഊഴത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ ചിത്രത്തിലും സഹോദരി വേഷത്തിലാണ് നടി എത്തിയത്. കൂടാതെ മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ആമി എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയയായ താരമാണ് രസ്ന പവിത്രന്‍.

തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്ന പ്രേക്ഷക പ്രശംസ നേടിയിരുന്നു. അതേസമയം നടിയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗ്ലാമര്‍ ലുക്കിലുളള രസ്‌ന പവിത്രന്റെ എറ്റവും പുതിയ ചിത്രങ്ങളാണ് ഇറങ്ങിയിരിക്കുന്നത്. നടിയുടെ വേറിട്ട ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നാടന്‍ ലുക്കില്‍ നിന്നുമുളള നടിയുടെ മാറ്റത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചുവന്ന വസ്ത്രം അണിഞ്ഞ് ബാത്ത് ടബ്ബില്‍ കിടക്കുന്ന രസ്‌നയെ ആണ് ചിത്രത്തില്‍ കാണിക്കുന്നത്.
കൂടാതെ മുടിയില്‍ പൂവ് ചൂടുകയും ചെയ്തിട്ടുണ്ട് താരം. അനുലാല്‍ ആണ് നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മഹേഷ് മാത്യൂ ബാബുവാണ് സ്‌റ്റൈലിസ്റ്റ്, കണ്‍സപ്റ്റ് സിയോണ്‍ ക്രിയേഷന്‍സ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത താരം അടുത്തിടെ വിവാഹിതയായിരുന്നു. ഡാലിന്‍ സുകുമാരന്‍ ആണ് നടിയെ ജീവിത സഖിയാക്കിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ രസ്നയുടെ വിവാഹം നടന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുളളവര്‍ നടിയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളള താരമാണ് രസ്‌ന. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. രസ്‌ന പവിത്രന്റെ വിവാഹ ചിത്രങ്ങളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേരാണ് നടിക്ക് ആശംസകള്‍ നേര്‍ന്ന് അന്ന് എത്തിയത്.


Click it and Unblock the Notifications











