»   » ഇനിയാകില്ല അങ്ങനെയൊന്ന് മയങ്ങാന്‍!!! സുരക്ഷിതമെന്ന് കരുതിയ ഇടം നഷ്ടമാകുന്നു!!!

ഇനിയാകില്ല അങ്ങനെയൊന്ന് മയങ്ങാന്‍!!! സുരക്ഷിതമെന്ന് കരുതിയ ഇടം നഷ്ടമാകുന്നു!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ യുവനായികയ്ക്ക് നേരയുണ്ടായ ആക്രമണത്തില്‍ പകച്ച് നില്‍ക്കുകയാണ് സിനിമാ ലോകം. മലയാളി താരങ്ങള്‍ക്ക് മാത്രമല്ല, ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്കും സംഭവം ഞെട്ടലുണ്ടാക്കി. തങ്ങള്‍ ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ഇടങ്ങളില്‍ തന്നെ നടി ആക്രമണത്തിന് ഇടയായതിന്റെ ആശങ്കയിലാണ് പ്രമുഖ ദക്ഷിണേന്ത്യന്‍ നായികമാര്‍.

യാത്രകളെ വിശ്രമത്തിനായി ഉപയോഗിക്കുന്നവരാണ് നായികമാര്‍. കാറിനെ തങ്ങളുടെ സുരക്ഷിതമായ സ്വകാര്യ ഇടമായി ഇവര്‍ കാണുന്നു. എന്നാല്‍ ആ സുരക്ഷിത ബോധം നഷ്ടപ്പെടുകയാണ്. യാത്രയ്ക്കിടെ സ്വസ്ഥമായി ഒന്ന് മയങ്ങിയിരുന്നവര്‍ക്ക് ഇനി ആ മയക്കം നഷ്ടപ്പെടും. ഇത് തടയുന്നതിനുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് ഭയത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

നടിമാരുടെ സുരക്ഷിതമാണ് ഈ സംഭവത്തിലൂടെ ചോദ്യ ചിഹ്നമാകുന്നത്. ഇതിനെതിരെ നിലവില്‍ മലയാളത്തിലെ താരങ്ങളെല്ലാം പ്രതികരിച്ചു കഴിഞ്ഞു. എന്നാല്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതിനേക്കുറിച്ചോ ഇത്തരം സാഹചര്യം മേലില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളേക്കുറിച്ച് ഇതുവരെ ആരും സംസാരിച്ച് കണ്ടില്ല. തങ്ങളുടെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വകാര്യ ഇടം നഷ്ടമാകുന്നതന്റെ ആശങ്കയിലാണ് താരങ്ങള്‍.

രാത്രി ഏറെ വൈകിയും വിജനമായ സ്ഥലങ്ങളിലൂടെയും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നവരാണ് നടിമാര്‍. ഷൂട്ടിംഗിന്റെ ഭാഗമായുളള ഇത്തരം യാത്രങ്ങളില്‍ ദൗര്‍ഭാഗ്യകരമായയ ഒന്നും സംഭവിക്കില്ല എന്ന വിശ്വമാണ് അവര്‍ക്കുള്ളത്. മിക്കപ്പോഴും തനിച്ച് യാത്ര ചെയ്യുന്നവരാണ് നായികമാര്‍. സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ടെങ്കില്‍ അവര്‍ക്ക് അതൊരു അനുഗ്രഹമാണെന്നും തെന്നിന്ത്യന്‍ നായിക പ്രിയാമണി.

മലയാളത്തിലെ യുവനായികയ്ക്ക് നേരെയുണ്ടായ അക്രമത്തിലെ ഞെട്ടലും സങ്കടവും നടി പ്രിയമണി മറച്ചുവയ്ക്കുന്നില്ല. ഇവിടെ ആക്രമിക്കപ്പെട്ടത് ഒരു നായിക നടിയാണ്. ഇത്തരത്തിലൊരു ആക്രമണം പ്രശ്തനായ ഒരു നടനു നേരെ ഉണ്ടാകുമോ എന്നാണ് പ്രിയാമണിയുടെ സംശയം. മറ്റൊരു സ്ത്രീയ്ക്ക നേരെയും ഇത്തരത്തിലൊരു ആക്രമണം നടക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംവത്തില്‍ തനിക്കുണ്ടായ ദേഷ്യം വാക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

കാറുകളെ തങ്ങളുടെ സുരക്ഷിത ഇടമായാണ് നായികമാര്‍ കാണുന്നതെന്ന് തെന്നിന്ത്യന്‍ താരം രാധിക പണ്ഡിറ്റ്. വിശ്രമിക്കുന്നതിനും മെയ്ക്കപ്പിന്‍െര അവസനാവട്ട ടച്ച് അപ്പുകള്‍ പോലും ചെയ്യുന്നതും കാറില്‍ വച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് പേര്‍ മാത്രമേ തന്റെ ഒപ്പമുണ്ടാകു. തന്റെ കാര്യത്തില്‍ അമ്മയും അസിസ്റ്റന്റും ഡ്രൈവറും മാത്രമേ ഉണ്ടാകു എന്ന് രാധിക പറഞ്ഞു.

തങ്ങള്‍ യാത്ര ചെയ്യുന്ന കാര്‍ ഒരാള്‍ തടഞ്ഞ് നിറുത്തി ഭീഷണിപ്പെടുത്തിയാല്‍ എന്തു ചെയ്യും? ഇത്തരം അനുഭവങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുന്നു. പിന്നീടൊരിക്കലും നമുക്ക് ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതത്വം തോന്നുകയില്ല. ഇഇതിനെതിരെ മുട്ട് വിറച്ചുകൊണ്ടാണ് പലരും പ്രതികരിക്കുന്നത്. നായികമാരുടെ കാറുകളെ പ്രൊഡക്ഷന്‍ വാഹനം പിന്തുടരും എന്ന തരത്തിലുള്ള തീരുമനങ്ങള്‍ക്ക് പകരം ഇത്തരം പ്രശ്‌നങ്ങള്‍ മുളയിലെ നുള്ളുകയാണ് വേണ്ടതെന്നും രാധിക വ്യക്തമാക്കി.

താനിപ്പോഴും പെപ്പര്‍ സ്‌പ്രേ കയ്യില്‍ കരുതിയാണ് നടക്കുന്നതെന്ന് തെന്നിന്ത്യന്‍ നായിക കൃതി ഖര്‍ബന്‍ഡ്. തങ്ങള്‍ക്ക് സുരക്ഷിത്വത്തിന് വഴികളില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ആരെയാണ് വിശ്വസിക്കേണ്ടത് എന്നറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മുമ്പത്തേക്കാള്‍ താനിപ്പോളേറെ മാനസീക വിഷമത്തിലാണെന്നും താരം. തന്റെ ആദ്യ ചിത്രത്തിലെ സഹതാരങ്ങളായ രമണയും സുമന്തുമാണ് പെപ്പര്‍ സ്‌പ്രേ നല്‍കിയത്. അതിപ്പോഴും കൈവശം കരുതാറുണ്ടോ എന്ന് അവര്‍ വിളിച്ച് അന്വേഷിക്കാറുണ്ടെന്നും കൃതി പറഞ്ഞു.

ഈ സംഭവം തന്നെ ഭയപ്പെടുത്തുന്നുവെന്ന് തെന്നിന്ത്യന്‍ യുവ നായിക ഷാന്‍വി ശ്രിവാസ്തവ പറഞ്ഞു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറേക്കുറിച്ചോ അദ്ദേഹത്തിന്റെ വ്യക്തിത്വത്തേക്കുറിച്ചോ ചിന്തിക്കാറില്ല. വിശ്രമത്തിനുള്ള സമയമായാണ് യാത്രകളെ കാണുന്നത്. കാറില്‍ കയറിയാല്‍ ഉടന്‍ തന്നെ ഒന്ന് മയങ്ങും. എന്നാല്‍ അങ്ങനെ മയങ്ങനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഷാന്‍വി പറഞ്ഞു.

ഷാന്‍വിയുടെ ഏറ്റവും വലിയ പേടി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇല്ല എന്നുള്ളതാണ്. എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം വനിതകളെ ബഹുമാനിക്കാന്‍ അറിയില്ല എന്നുള്ളതാണ്. തെറ്റുകള്‍ ചെയ്യുന്നവര്‍ എങ്ങനേയും ഏത് വിധേനെയേയും അത് ചെയ്തുകൊണ്ടിരിക്കുമെന്നും ഷാന്‍വി ശ്രീവാസ്തവ പറഞ്ഞു.

മലായളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ജോലിക്കിടെയുള്ള യാത്രയിലാണ് നായിക ആക്രമിക്കപ്പെട്ടത്. പ്രൊഡക്ഷന്‍ കാറില്‍ യാത്ര ചെയ്യവേയായിരുന്നു നടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമവും ആക്രമണം നടന്നത്. നടി നല്‍കിയ പരാതിയെച്ചുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.

English summary
Reacting to the recent incident involving a south actress being kidnapped and assaulted, leading ladies share their fears. This incident scared them.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam