»   » നയന്‍താരയ്ക്കും കീര്‍ത്തി സുരേഷിനു പിന്നാലെ റിമ കല്ലിങ്കലും അന്യഭാഷയിലേക്ക്, മലയാളം മടുത്തോ ??

നയന്‍താരയ്ക്കും കീര്‍ത്തി സുരേഷിനു പിന്നാലെ റിമ കല്ലിങ്കലും അന്യഭാഷയിലേക്ക്, മലയാളം മടുത്തോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തില്‍ തുടക്കം കുറിച്ച പല അഭിനേത്രിമാരും ഇന്ന് തെന്നിന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ താരമായി മാറിക്കഴിഞ്ഞു. തെന്നിന്ത്യന്‍ താരസുന്ദരികളായ അസിന്‍, നയന്‍താര, സ്‌നേഹ ഇവരൊക്കെ തുടക്കം കുറിച്ചത് മലയാളത്തിലൂടെയായിരുന്നു. മലയാള സിനിമ അഭിനയിക്കാന്‍ കഴിവില്ലെന്ന് പറഞ്ഞ് തഴഞ്ഞ പല താരങ്ങളും പിന്നീട് സൂപ്പര്‍ താരമായി മാറിയ ചരിത്രവുമുണ്ട്.

മലയാളത്തില്‍ അത്ര ക്ലച്ച് പിടിക്കാത്ത പല താരങ്ങളും പിന്നീട് തെന്നിന്ത്യയിലെ തന്നെ മുന്‍നിര താരങ്ങളായി മാറി. മലയാളത്തില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാതിരിക്കുമ്പോഴാണ് പലപ്പോഴും താരങ്ങള്‍ അന്യഭാഷയിലേക്ക് ചേക്കേറുന്നത്. മലയാളത്തിലെ യുവഅഭിനേത്രികളില്‍ ഏറെ ശ്രദ്ധേയയായ റിമ കല്ലിങ്കല്‍ അന്യഭാഷയിലേക്ക് ചേക്കേറാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണ്

അവസരം ലഭിച്ചാല്‍ തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് റിമ കല്ലിങ്കല്‍. ഭാഷയല്ല അവസരമാണ് പ്രധാനമെന്നും താരം പറയുന്നു. സംതൃപ്തി ലഭിക്കുന്ന വേഷം ലഭിച്ചാല്‍ ഭാഷ ഏതാണെന്ന് നോക്കാതെ ജോലി ചെയ്യും.

അന്യഭാഷാ അവസരങ്ങള്‍ എന്തിന് വേണ്ടെന്ന് വെക്കണം

മലയാളത്തില്‍ നിന്ന് അവസരം കുറയുകയും അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് അവസരം ലഭിക്കുകയും ചെയ്താല്‍ അത് എന്തിന് വേണ്ടെന്നു വെക്കണമെന്നാണ് താരം ചോദിക്കുന്നത്.

മലയാളത്തില്‍ ഉയര്‍ച്ചു നിന്നിരുന്നെങ്കില്‍ കഴിയുമായിരുന്നോ

തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരമായി മാറിയ നയന്‍താര മലയാളത്തില്‍ മാത്രം ഉറച്ചു നിന്നിരുന്നുവെങ്കില്‍ ഇന്നത്തെ താരപദവിയും വളര്‍ച്ചയും സ്വന്തമാക്കാന്‍ കഴിയുമോയെന്നും താരം ചോദിക്കുന്നു.

കീര്‍ത്തി സുരേഷും നയന്‍താരയും

നയന്‍താരയെപ്പോലെ തന്നെ കീര്‍ത്തി സുരേഷും തുടങ്ങിയത് മലയാളത്തില്‍ നിന്നാണ്. എന്നാല്‍ വിചാരിച്ചത്ര ക്ലിക്കാവാത്തതിനെത്തുടര്‍ന്ന് തമിഴിലേക്ക് പോയ താരത്തിന്റെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്ന രീതിയിലേക്ക് വളര്‍ന്നു.

മുന്‍നിര നായകന്‍മാര്‍ക്കൊപ്പം കീര്‍ത്തി സുരേഷ്

വിജയ് ചിത്രമായ ഭൈരവയ്ക്ക് ശേഷം വിക്രം, സൂര്യ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ നായികയായി വേഷമിടാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായി കീര്‍ത്തി സുരേഷാണ് വേഷമിടുന്നത്. വിക്രം ചിത്രമായ സാമി രണ്ടില്‍ ത്രിഷയ്‌ക്കൊപ്പം കീര്‍ത്തിയുമുണ്ട്.

നായകനെ നോക്കി സിനിമ തിരഞ്ഞെടുക്കാറില്ല

ഉണ്ണി മുകുന്ദനോടൊപ്പം ക്ലിന്റ് എന്ന ചിത്രത്തിലാണ് റിമ ഒടുവിലായി അഭിനയിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അമ്മയായാണ് താരം വേഷമിട്ടത്.

English summary
Rima Kallingal is ready to act in other languages.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam