ഷൂട്ടിങിനിടെ ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല, രമ്യ നമ്പീശന്റെ ഒരേ ഒരു കണ്ടീഷന്‍
തിരക്കഥയുമായി സമീപിക്കുമ്പോള്‍ തന്നെ രമ്യ നമ്പീശന്‍ ചില കണ്ടീഷന്‍സ് ആദ്യം പറയും. അതുക്കൊണ്ട് തന്നെ ഷൂട്ടിങിനിടെ താന്‍ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്ന് രമ്യ നമ്പീശന്‍. കഥ പറയുമ്പോള്‍ തന്നെ കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായി ചോദിക്കും.
ശരീരപ്രദര്‍ശനം നടത്താന്‍ താത്പര്യമില്ലാത്തതാണ് നടിയുടെ ഈ കണ്ടീഷന്‍സിന്റെ പിന്നില്‍. ചില സിനിമകളില്‍ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആ ചിത്രങ്ങളില്‍ ഒന്നും ശരീരപ്രദര്‍ശനം നടത്താന്‍ ഞാന്‍ തയ്യാറായിട്ടില്ലെന്നും രമ്യ നമ്പീശന്‍ പറയുന്നു.

മോഡേണ്‍ കോസ്റ്റിയൂംസില്‍ ഗ്ലാമറസായി അഭിനയിക്കുന്നുണ്ട്. എന്നാല്‍ അതിനെല്ലാം ഒരു പരിധിയുണ്ടെന്നും നടി പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യാ നമ്പീശന്‍ പറഞ്ഞത്.
സിഎസ് അമുതന്‍ സംവിധാനം ചെയ്യുന്ന രെണ്ടവതു പാടമാണ് രമ്യാ നമ്പീശന്റെ പുതിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനിലും രമ്യാ നമ്പീശന്‍ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തുന്നത്.


Click it and Unblock the Notifications











