»   » നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, വേണ്ടന്ന് വച്ചു

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, വേണ്ടന്ന് വച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

നഷ്ടപ്പെട്ടതിന് ഓര്‍ത്ത് വിഷമിക്കാന്‍ തന്നെ കിട്ടില്ലന്ന് നടി രശ്മി സോമന്‍. സീരിയലില്‍ അഭിനയിച്ചതുകൊണ്ട് സിനിമയിലെ അവസരം നഷ്ടപ്പെട്ടുവെന്ന് താന്‍ ഒരിക്കലും ചിന്തിക്കുന്നില്ല. സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടിയാണെന്ന് മാത്രം വിശ്വസിക്കുന്ന ഒരളാണ് താനെന്നും രശ്മി സോമന്‍ പറയുന്നു.

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മഗ്‌രിബ് എന്ന ചിത്രത്തിലൂടെയാണ് രശ്മി അഭിനയരംഗത്ത് എത്തുന്നത്. സ്‌കൂളിള്‍ പഠിക്കുന്ന കാലത്തായിരുന്നു ഈ അവസരം വന്നത്. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെ നായിക വേഷവും അവതരിപ്പിച്ചു. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടി പിന്നീട് മിനിമസ്‌ക്രീനില്‍ അഭിനയിച്ചു തുടങ്ങി. അതിന് ശേഷം സിനിമയിലേക്ക് മടങ്ങി വന്നില്ല. എന്നാല്‍ താന്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയില്ലെന്നാണ് രശ്മി പറയുന്നത്.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, ഞാന്‍ വേണ്ടന്ന് വച്ചു, രശ്മി സോമന്‍

ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍ വരുന്നത് കാതല്‍ ദേശം എന്ന തമിഴ് ചിത്രത്തിലേക്കായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഓഫര്‍ വരുന്നത്.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, ഞാന്‍ വേണ്ടന്ന് വച്ചു, രശ്മി സോമന്‍

താന്‍ അഭിനയിക്കുന്നതിന് അച്ഛന് യോജിപ്പായിരുന്നു. ആ സമയത്ത് അച്ഛന്‍ സൗദിയിലായിരുന്നു. എന്നാല്‍ വീട്ടില്‍ മറ്റാര്‍ക്കും ഇഷ്ടമല്ലെന്ന് പറഞ്ഞതോടെ ആ ഓഫര്‍ താന്‍ വേണ്ടന്ന് വച്ചു.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, ഞാന്‍ വേണ്ടന്ന് വച്ചു, രശ്മി സോമന്‍

സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് താന്‍ ഒരിക്കലും വിഷമിക്കില്ല. നടന്നത് എല്ലാം നല്ലതിന് എന്ന് മാത്രം വിചാരിക്കുന്നയാളാണ് ഞാന്‍. രശ്മി പറയുന്നു.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, ഞാന്‍ വേണ്ടന്ന് വച്ചു, രശ്മി സോമന്‍

പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗോപിനാഥുമായുള്ള വിവാഹം. ഇപ്പോള്‍ ഭര്‍ത്താവ് ഗോപിനാഥിനൊപ്പം ദുബായിലാണ്. സിനിമയിലും സീരിയലില്‍ നിന്നുമായി ഒത്തിരി ഓഫര്‍ വരുന്നുണ്ട്-രശ്മി.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിക്കാറില്ല, വീട്ടുകാര്‍ക്ക് താത്പര്യമില്ലന്ന് പറഞ്ഞു, ഞാന്‍ വേണ്ടന്ന് വച്ചു, രശ്മി സോമന്‍

ഷോപ്പിങ് മാളിലും സിനിമ തിയേറ്ററുകളിലുമൊക്കെ വച്ച് മലയാളികളെ കാണാറുണ്ട്. പലരും അത്ഭുതത്തോടെ നോക്കും. ഡാന്‍സ് ക്ലാസ് തുടങ്ങാന്‍ വന്നതാണോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. അതൊരു നല്ല ഐഡിയയാണല്ലോ നിങ്ങള്‍ പറഞ്ഞത്. അങ്ങനെ ഒരു മറുപടിയും കൊടുക്കും-രശ്മി സോമന്‍ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

English summary
Actress Reshmi Soman about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam