AMMA സംഘടനയുമായുളള ചര്‍ച്ച! കത്തില്‍ വ്യക്തതയില്ല! മറുപടി അയച്ചുവെന്ന് നടി രേവതി!!

By Midhun

നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാനുളള തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ദിലീപിന് അനുകൂലമായി തീരുമാനമെടുത്ത എഎംഎംഎ(AMMA) യുടെ നടപടിക്കെതിരെ ഡബ്യൂസിസി ആയിരുന്നു ആദ്യം രംഗത്തുവന്നിരുന്നത്. താരസംഘടനയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെക്കുകയാണെന്ന് അറിയിച്ചിരുന്നു. നടിമാരുടെ രാജിക്ക് പിന്നാലെ പ്രത്യേക യോഗത്തിനായി ഡബ്യൂസിസി അമ്മയ്ക്ക് കത്തയച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി ഒന്നും തന്നെ നേരത്തെ ലഭിച്ചിരുന്നില്ല.

wcc-amma

നടി രേവതി, പാര്‍വ്വതി,പദ്മപ്രിയ തുടങ്ങിയവരായിരുന്നു പ്രത്യേക യോഗത്തിനായി താരസംഘടനയ്ക്ക് കത്തയിച്ചിരുന്നത്. ഡബ്യൂസിസിയുടെ കത്തിനുളള മറുപടി ഇന്നായിരുന്നു ലഭിച്ചിരുന്നത്. പ്രത്യേക യോഗത്തിന് സംഘടന തയ്യാറാണെന്ന് അറിയിച്ച് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവായിരുന്നു നടി രേവതിക്ക് കത്തയച്ചിരുന്നത്. കത്ത് നല്‍കിയ നടിമാര്‍ക്കൂ കുടി സാധിക്കുന്ന ഒരു ദിവസം വിഷയത്തില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഇടവേള ബാബു അറിയിച്ചിരുന്നത്. എന്നാല്‍ കത്തില്‍ വ്യക്തയില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി.

കത്തില്‍ വ്യക്തത ആവശ്യപ്പെട്ട് അമ്മയ്ക്കു മറുപടി അയച്ചുവെന്നും രേവതി പറയുന്നു. "ഒരു ചെറിയ കത്തായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയിരുന്നത്. എക്‌സിക്യൂട്ടീവ് ബോഡിയിലെ അംഗങ്ങളില്‍ പലരും സ്ഥലത്തില്ലെന്നും അവര്‍ വന്നാല്‍ എല്ലാവരുടെയും സമയം നോക്കി ഞങ്ങള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാമെന്നും കത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടായിരുന്നു. ഏത് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. കൂടാതെ ഈ പ്രശ്‌നം ഒരുപാട് നീട്ടികൊണ്ടുപോവാതെ ഈ മാസം തന്നെ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്", രേവതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X