twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശുദ്ധ പോക്രിത്തരമാണിത്! ദിലീപ് ചിത്രത്തിലെ വാസു അണ്ണന്‍, ട്രോളിനെതിരെ പ്രതികരിച്ച് രേവതി സമ്പത്ത്

    |

    കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങള്‍ ഭരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു എന്ന കഥാപാത്രം വൈറലായത് പോലെ വാസുവിനും വളരെ കുറഞ്ഞ സമയം കൊണ്ട് ജനപ്രീതി ലഭിച്ചു. ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്.

    മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. വ്യപകമായി ഇത് വൈറലായതോടെ ട്രോളുകളില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. എന്റെ ഭര്‍ത്താവ് വികാസ് ആണെന്നും വാസുവിനെ സൂക്ഷിക്കണമെന്നുമായിരുന്നു മന്യ പറഞ്ഞത്. ഒടുവില്‍ വാസുവിന്റെ ട്രോളുകള്‍ക്ക് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

     രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

    വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് വരുന്നത്. ഒപ്പം നടി രേവതി സമ്പത്തും തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ്. വാസു അണ്ണന്റെ ഫാമിലി എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളുകളും മറ്റും ശുദ്ധ പോക്രിത്തരമാണെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രേവതി ചൂണ്ടിക്കാട്ടുന്നത്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണെന്നും രേവതി പറയുന്നു.

     രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

    രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

    'വാസു അണ്ണന്റെ ഫാമിലി' എന്ന അശ്ലീലം ആണിപ്പോള്‍ എവിടെയും. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് 'ഗരുഡന്‍ വാസു'. വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളില്‍ വാസു അണ്ണന്‍ മാസ്സ് ഡാ, വാസു അണ്ണന്‍ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകള്‍ ആഘോഷിക്കപ്പെടുകയാണ്. എന്തൊരു പോക്രിത്തരം ആണിത്.

    രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

    റേപ്പ് കള്‍ച്ചര്‍ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാന്‍ വന്ന ആളില്‍ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും, കുട്ടികളിലും വരെ എത്തിച്ചു ട്രോള്‍ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകള്‍. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങള്‍. മുകളില്‍ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും.

     രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

    സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകള്‍ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ. എന്ത് കൊണ്ടാണ് പീഡനങ്ങള്‍ ഇവിടെ നോര്‍മലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സര്‍വൈവേഴ്സിനു മുകളില്‍ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതില്‍പരം സംശയമില്ല.

    രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം

    എത്രയധികം കണക്കില്‍ വരുന്ന ആളുകളാണ് ഇതിനെ 'തഗ് ലൈഫ് 'ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തില്‍ എത്രമേല്‍ ജീര്‍ണിച്ചുപോയി എന്നതാണ്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണ്... അലവലാതികളെ അലവലാതികള്‍ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ.

    Read more about: actress നടി
    English summary
    Actress Revathy Sampath's Response About Kunjikoonan Movie Trolls
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X