»   » മമ്മൂട്ടി പ്രമോഷന് വരുമ്പോള്‍ ഇങ്ങനെ ചോദിക്കുമോ? നടിമാര്‍ മദ്യപിക്കുമ്പോള്‍ മാത്രം

മമ്മൂട്ടി പ്രമോഷന് വരുമ്പോള്‍ ഇങ്ങനെ ചോദിക്കുമോ? നടിമാര്‍ മദ്യപിക്കുമ്പോള്‍ മാത്രം

Posted By: Akhila KS
Subscribe to Filmibeat Malayalam

മദ്യപിക്കുന്ന രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് കണ്ട് ചിലര്‍ ചോദിക്കുന്ന വിഡഢിത്തങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് നടി റീമ കല്ലിങ്കല്‍. മുമ്പ് തനിക്കുണ്ടായ അനുഭവം പങ്കു വച്ചുകൊണ്ടാണ് റീമ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

അരങ്ങേറ്റ ചിത്രമായ ഋതുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നടിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതത്രേ. ചിത്രത്തിലെ മദ്യപിക്കുന്ന രംഗം ചിത്രീകരിക്കാന്‍ പ്രകത്യേക പരിശീലനം നേടിയിട്ടുണ്ടോ എന്ന് ചോദിച്ചു.

മമ്മൂക്കയോട് ചോദിക്കുമോ

തോപ്പില്‍ ജോപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂക്ക വരികയാണെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ. റീമ കല്ലിങ്കല്‍ ചോദിക്കുന്നു.

ഇല്ലെന്ന് ഉറപ്പ് പറയാം

മമ്മൂട്ടിയോട് ഇങ്ങനെ ചോദിക്കില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയുമെന്നും റീമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നടിമാരോട് മാത്രമുള്ള ഇത്തരം ഇടുങ്ങിയ ചിന്താഗതിയോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതായിരുന്നു റീമയുടെ പോസ്റ്റ്.

രാധിക ആപ്‌തെ പ്രതികരിച്ചതിനൊപ്പം

പാര്‍ച്ചഡ് എന്ന ചിത്രത്തിലെ നഗ്നത വിവാദത്തില്‍ രാധിക ആപ്‌തെ പ്രതകരിച്ചതിന്റെ വീഡിയോയും ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു റീമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

റീമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Actress Rima Kallinagal facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam