നസ്രിയയുടെ വഴിയെ റിമ കല്ലിങ്കലും!! അഭിനയത്തിനു പിന്നാലെ നിർമ്മാണത്തിലേയ്ക്ക്...

കാലം മാറിയപ്പോൾ ട്രെന്റുമാറി.

വിവാഹത്തിന് മുൻപ് സിനിമ മേഖലയിൽ കത്തി നിന്ന പല താര സുന്ദരിമാരും വിവാഹത്തിനു ശേഷം കുടുംബിനികളായി ഒതുങ്ങി കൂടാറാണ് പതിവ്. വെളളിത്തിരയിൽ താരറാണിയായി അരങ്ങ് തകർത്ത പലരും വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട പറയുന്നത് മലയാള സിനിമയിൽ ഒരു സമയത്ത് ട്രെന്റായിരുന്നു. നടിമാരുടെ പെട്ടെന്നുള്ള കൊഴിഞ്ഞു പോക്ക് സിനിമാ പ്രേമികളിൽ സങ്കടം ഉണ്ടാക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ കാലം മാറിയപ്പോൾ ട്രെന്റുമാറി. വിവാഹത്തിന് ശേഷം സിനിമാ അഭിനയത്തിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തെങ്കിലും വെള്ളിത്തിരയിൽ തന്നെ നിലനിൽക്കുകയാണ്. ഇപ്പോഴിത അഭിനയം വിട്ട് നടിമാർ നിർമ്മാണ രംഗത്തേയ്ക്ക് വരുകയാണ് . നസ്രിയ, സുപ്രിയ, മഞ്ജു പിള്ള എന്നിവർക്ക് പിന്നാലെ മറ്റൊരു താരം കൂടി സിനിമ നിർമ്മാണ മേഖലയിലേയ്ക്ക് ചവട് വയ്ക്കുകയാണ്. അത് മറ്റാരുമല്ല നടി റിമ കല്ലിങ്കലാണ്.

 വൈറസിലൂടെ റിമയും

വൈറസിലൂടെ റിമയും

വൈറസ് ചിത്രത്തിലൂടെ റിമ കല്ലിങ്കലും നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത് റിമയാണ്. സിനിമയുടേതായി ഇന്ന് പുറത്തിറങ്ങിയ പോസ്റ്ററിൽ നിർമ്മാതാക്കളുടെ പേരിൽ ആഷിഖിനോടൊപ്പം റിമയുമുണ്ട്. ഒപിഎം പ്രൊഡക്ഷൻ എന്നാണ് ആഷിഖ് അബുവിന്റെ നിർമ്മാണ കമ്പനിയുടെ പേര്.

 വരത്തനിൽ നസ്രിയ

വരത്തനിൽ നസ്രിയ

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നസ്രിയ അഭിനയരംഗത്തെക്കാൾ സജീവമായത് നിർമ്മാണ രംഗത്തായിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ വരത്തിനിലൂടെയായിരുന്നു നസ്രിയ നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവട് വയ് ച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു നേടിയത്. ഇപ്പോഴിത ഫഹദ് വില്ലനായി എത്തുന്ന കുമ്പളങ്ങി നൈറ്റസ് എന്ന ചിത്രം നിര്‍മ്മിക്കുന്നതും നസ്രിയ തന്നെയാണ്.

നയനിലൂടെ സുപ്രിയ

നയനിലൂടെ സുപ്രിയ

പൃഥ്വിരാജ് നായകനായി എത്തുന്ന നയന്‍ എന്ന ചിത്രത്തിലൂടെ സുപ്രിയയും നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്. ഫെബ്രുവരി 7 നാണ് ചിത്രം റിലീസിനെത്തുന്നത്. പൃഥ്വിരാജ് നിര്‍മ്മാണ കമ്പനിയില്‍ സുപ്രിയ പൃഥ്വിരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുപ്രിയയ്ക്ക് ആശംസയുമായി സിനിമ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

 മഞ്ജു പിളള

മഞ്ജു പിളള

ഛായാഗ്രഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത അനുശ്രീ നായികയായി എത്തിയ ചിത്രം നിര്‍മ്മിച്ചത് നടി മഞ്ജു പിളളയായിരുന്നു. ഭര്‍ത്താവ് സംവിധാനം ചെയ്ത ചിത്രം തന്നെയായിരുന്നു മഞ്ജു നിര്‍മ്മിച്ചത്. ചിത്രം ബോക്‌സോഫില്‍ തെറ്റില്ലാത്ത കളക്ഷന്‍ നേടിയിരുന്നു.

  ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വൈറസ്. കേരള ജനതയെ ഭീതിയിലാഴ്ത്തി മാരകരോഗമായ നിപ്പയെ കേന്ദ്രീകരിച്ച് ഒരുക്കുന്ന ചിത്രമാണ് വൈറസ്. വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. നിര്‍മ്മിക്കുന്നത് കൂടാെത സിസ്റ്റര്‍ ലിനിയായി റിമയും സിനിമയില്‍ എത്തുന്നുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറായി രേവതിയും ചിത്രത്തിലെത്തുന്നുണ്ട്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, റഹമാന്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ,ആസിഫ് അലി, ഷറഫുദ്ദീന്‍, പാര്‍വതി തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രം ഒരുങ്ങുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X