ആക്രമണങ്ങള്‍ നടന്നതിന് ഉത്തരവാദി നിങ്ങളല്ല! അത് വേട്ടക്കാര്‍ തന്നെ! മംമ്തയ്ക്ക് മറുപടിയുമായി റിമ

By Midhun

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമായിരുന്നു മലയാളത്തില്‍ വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് എല്ലായ്‌പ്പോഴും അവള്‍ക്കൊപ്പമെന്ന ഹാഷ് ടാഗില്‍ ഡബ്യൂസിസി എത്താറുണ്ടായിരുന്നു. താരംസംഘടനയായ എഎംഎംഎയുടെ തീരുമാനങ്ങളെ വിമര്‍ശിച്ചുകൊണ്ടുളള ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധേയമാവാറുണ്ട്. അതേസമയം വനിതകള്‍ക്ക് മാത്രമായുളള കൂട്ടായ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ മാത്രമേ ഡബ്യൂസിസിയിലുളളൂവെന്നും താരസംഘടനയുളള സമയത്ത് ഡബ്യൂസിസിയുടെ ആവശ്യമില്ലായെന്നുമാണ് വിമര്‍ശനങ്ങള്‍ വരാറുളളത്. അടുത്തിടെ ഡബ്യൂസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലായെന്ന് നടി മംമ്താ മോഹന്‍ദാസ് തുറന്നുപറഞ്ഞിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ കൂടിയാണെന്നാണ് മംമ്താ മോഹന്‍ദാസ് പറഞ്ഞിരുന്നത്. അതേസമയം മംമ്തയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡബ്യൂസിസി അംഗം റിമാ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു.

ഡബ്യൂസിസി

ഡബ്യൂസിസി

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമായിരുന്നു മലയാളത്തില്‍ വനിതകള്‍ക്കു മാത്രമായി ഒരു സംഘടന രൂപീകരിക്കപ്പെട്ടത്. കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ദീലിപിനെ പിന്തുണച്ച സംഭവത്തില്‍ താരസംഘന എഎംഎംഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഡബ്യൂസിസി നടത്തിയിരുന്നത്. ഇക്കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ദീലിപിനെ തിരിച്ചെടുക്കാനുണ്ടായ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡബ്യൂസിസി രംഗത്തെത്തിയിരുന്നു. ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു നാല് നടിമാര്‍ താരസംഘടനയില്‍ നിന്നും രാജിവവെക്കുന്നതായുളള പ്രഖ്യാപനം അറിയിച്ചിരുന്നത്.

മംമ്ത പറഞ്ഞത്

മംമ്ത പറഞ്ഞത്

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്ത്രീകള്‍ക്കായി ഡബ്യൂസിസിയുടെ ആവശ്യമില്ലെന്ന കാര്യം മംമ്ത തുറന്നു പറഞ്ഞത്. സ്ത്രീകള്‍ അക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ തന്നെയാണെന്നും മംമ്ത പറഞ്ഞിരുന്നു. സ്ത്രീകള്‍ തന്നെ പ്രോല്‍സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമണത്തിലേക്ക് ചെന്നെത്തുന്നതെന്നും മംമ്ത പറയുന്നു.

ആക്രമിക്കപ്പെട്ട നടിയും കുറ്റാരാപിതനും

ആക്രമിക്കപ്പെട്ട നടിയും കുറ്റാരാപിതനും

ആക്രമിക്കപ്പെട്ട നടിയും കുറ്റാരാപിതനും തമ്മിലുളള പ്രശ്‌നങ്ങള്‍ സംഭവം നടന്ന സമയത്ത് തുടങ്ങിയതല്ല. കുറെക്കാലമായി ഉളളതാണ്. അത് നേരത്തെ പരിഹരിക്കേണ്ടാരു കാര്യമായിരുന്നു. മംമ്ത പറയുന്നു. 2005-06 സമയത്താണ് താന്‍ അവസാനമായി എഎംഎംഎയുടെ യോഗത്തില്‍ പങ്കെടുത്തത്. പീന്നീട് നടന്ന ഒരു യോഗത്തില്‍ പോലും താന്‍ പങ്കെടുത്തിരുന്നില്ല.

ഡബ്യൂസിസിയെക്കുറിച്ച് മംമ്ത

ഡബ്യൂസിസിയെക്കുറിച്ച് മംമ്ത

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എത്രത്തോളം താരസംഘടന ഇടപെടുന്നുണ്ടെന്ന് വിലയിരുത്താന്‍ എനിക്കാവില്ല. വരുന്നു,ജോലി ചെയ്യുന്നു,തിരിച്ചുപോകുന്നു ഇതാണ് തന്റെ സമീപനമെന്നും മംമ്ത പറഞ്ഞിരുന്നു. ഡബ്യൂസിസി രൂപീകരിക്കുന്ന സമയത്ത് ഞാനിവിടെ ഇല്ലായിരുന്നു. അതേക്കുറിച്ച് തന്നോടാരും അഭിപ്രായം ചോദിച്ചിട്ടില്ല. സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇത്തരത്തിലുളള ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മംമ്ത പറയുന്നു.

റിമാ കല്ലിങ്കലിന്റെ മറുപടി

റിമാ കല്ലിങ്കലിന്റെ മറുപടി

സത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണക്കാര് അവര്‍ തന്നെയാണെന്ന മംമ്തയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റിമാ കല്ലിങ്കല്‍ എത്തിയിരുന്നു. നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല,മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചാണ് റിമ എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മംമ്തയ്ക്കു മറുപടിയുമായി റിമാ കല്ലിങ്കല്‍ എത്തിയിരുന്നത്. മറ്റൊരാള്‍ ചെയ്ത തെറ്റിന് നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. തുറന്നു സംസാരിച്ചുകൊണ്ടേയിരിക്കുക.മറ്റുളളവര്‍ക്കു വേണ്ടി ഒപ്പംനില്‍ക്കുക.നിശബ്ദതയും അഞ്ജതയുടെയും മതിലുകള്‍ നമ്മുക്ക് ഒഴിവാക്കാം. റിമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഫേസ്ബുക്ക് പോസ്റ്റ്‌ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X