പൊരിച്ച മീനിന് മുന്‍പുളള ജീവിതമെന്ന് കമന്റ്! വൈറലായി റിമ കല്ലിങ്കലിന്റെ മറുപടി

By Prashant V R

നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ സജീവമായ താരമാണ് റിമ കല്ലിങ്കല്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മോളിവുഡിലേക്ക് എത്തിയ താരം മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയിരുന്നു. മിസ് കേരള മല്‍സരത്തില്‍ റണ്ണറപ്പ് ആയതിന് പിന്നാലെയാണ് റിമ സിനിമയിലും തിളങ്ങിയത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും റിമ കല്ലിങ്കല്‍ നേടിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ വനിത കൂട്ടായ്മയായ ഡബ്യൂസിസിയുടെ മുന്‍നിരയിലും റിമയുടെ സാന്നിദ്ധ്യമുണ്ട്. നടിയുടെ ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

rima kallingal

അതേസമയം റിമ കല്ലിങ്കല്‍ പങ്കുവെച്ച പഴയൊരു ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രം കണ്ട് റിമയാണ് ഇതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തന്റെ മോഹിനിയാട്ടം അരങ്ങേറ്റത്തിന് മുന്‍പ് എടുത്തൊരു ചിത്രമാണ് റിമ കല്ലിങ്കല്‍ പങ്കുവെച്ചിരിക്കുന്നത്. 13 വയസ് പ്രായമുളളപ്പോഴായിരുന്നു റിമയുടെ അരങ്ങേറ്റം. തൃശ്ശൂര്‍ റിജീയണല്‍ തിയ്യേറ്ററില്‍ വെച്ചായിരുന്നു അരങ്ങേറ്റം നടന്നത്. റിമ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു.

പൊരിച്ച മീനിന് മുന്‍പുളള ചിത്രം എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ഇതിന് മറുപടിയായി റിമ കല്ലിങ്കല്‍ കുറിച്ചത്. രസകരമായൊരു കമന്റുമായാണ് തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരിയും എത്തിയത്. നല്ലൊരു കുട്ടിയായിന് എന്നായിരുന്നു മുഹ്‌സിന്റെ കമന്റ്. ഇതിന് മറുപടിയായി പാസ്റ്റ് ടെന്‍സ് ആണോ നീ ഉദ്ദേശിച്ചതെന്ന് റിമ തിരിച്ചുചോദിച്ചു.

ഇപ്പോഴും നല്ല കുട്ടി തന്നെ എന്ന കമന്റിന് താന്‍ ചോദിക്കാതെ അതാരും ഇപ്പോള്‍ പറയാറില്ലെന്നും റിമ പറഞ്ഞു. 2009ലായിരുന്നു റിമ കല്ലിങ്കയില്‍ സിനിമയിലേക്ക് എത്തിയത്. ഋതുവിന് ശേഷം നിരവധി സിനിമകളില്‍ നടി വേഷമിട്ടിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി ആണ് റിമ കല്ലിങ്കല്‍ മലയാളത്തില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം വൈറസ് എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ അഖിലയെന്ന നേഴ്‌സിന്റെ വേഷമാണ് നടി അവതരിപ്പിച്ചത്.

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X