»   » അഭിനയിക്കാന്‍ ഇനി എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല; റിമി ടോമി

അഭിനയിക്കാന്‍ ഇനി എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല; റിമി ടോമി

Posted By:
Subscribe to Filmibeat Malayalam

ഗായികയും, അവതാരകയുമായ റിമി ടോമി, അഭിനയ രംഗത്തേക്ക് ഒരു ശ്രമം നടത്തി. പക്ഷേ അതത്ര പോരായിരുന്നു. റിമി ടോമി ശരിയ്ക്കും വെറുപ്പിച്ചു. ഭര്‍ത്താവ് റോയിസിനോട് പുറകെ നടന്ന് ചോദിച്ച് അനുവാദം വാങ്ങിയാണ് റിമി സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. ബല്‍റാം v/s താരദാസ്, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലാണ് റിമി ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുന്നത്.

അഭിനയ ജീവിതത്തിലെ അനുഭവമെന്താണെന്ന് ചോദിച്ചാല്‍ റിമി പറയുന്നതിങ്ങനെ. സത്യം പറയാലോ.. ഇന്നും എനിക്കറിയില്ല ഞാന്‍ എന്ത് ധൈര്യത്തിലാണ് അഭിനയിക്കാന്‍ പോയതെന്ന്.. അഞ്ചു സുന്ദരികള്‍ക്ക് ശേഷം വീണ്ടും ഞാന്‍ അഭിനയിച്ചു. പക്ഷേ ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം എന്റെ ഭര്‍ത്താവ് റോയിസ് പറഞ്ഞ ഒരു കാര്യമുണ്ട. റിമി പറയുന്നു. തുടര്‍ന്ന് വായിക്കൂ..

അഭിനയിക്കാന്‍ ഇനി എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല; റിമി ടോമി

ഇനി നീ എന്നോട് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞുക്കൊണ്ട് വരില്ലല്ലോ. അഞ്ചു സുന്ദരികളില്‍ അഭിനയിച്ചതിന് ശേഷം ഭര്‍ത്താവ് റോയിസ് പറഞ്ഞതാണിങ്ങനെ. ഇല്ല ഞാന്‍ ഇനി ചോദിക്കുകയില്ലെന്നും താന്‍ മറുപടിയും നല്‍കി.

അഭിനയിക്കാന്‍ ഇനി എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല; റിമി ടോമി

അഞ്ചു സുന്ദരികള്‍ക്ക് ശേഷമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം പരാജയമായിരുന്നു. അതിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലും ഒരു വേഷം ചെയ്തു.

അഭിനയിക്കാന്‍ ഇനി എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല; റിമി ടോമി

അഞ്ച് സുന്ദരികള്‍ക്ക് ശേഷം വീണ്ടും അഭിനയിയ്ക്കാന്‍ റോയിസ് സമ്മതിച്ചത് എന്തുക്കൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇനി ചോദിച്ചാല്‍ സമ്മതിക്കില്ല. റിമി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറയുന്നത്.

അഭിനയിക്കാന്‍ ഇനി എന്റെ ഭര്‍ത്താവ് സമ്മതിക്കില്ല; റിമി ടോമി

ജീവിതത്തില്‍ പല പല ഉത്തരവാദിത്വങ്ങളിലേക്ക് കടക്കാന്‍ സമയമായി. പിന്നീട് കുട്ടികളൊക്കെയായി കഴിഞ്ഞ് അഭിനയിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലല്ലോ. അതുക്കൊണ്ടാണ് ഒരു സിനിമയില്‍ അഭിനയിക്കാമെന്ന് വിചാരിച്ചത്. റിമി പറയുന്നു.

English summary
Actress Rimi about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam