ഈ ജന്മത്തില്‍ ഇനിയൊരു വിവാഹമില്ല: രോഹിണി

By Meera Balan

ഈ ജീവിത്തില്‍ തനിയ്ക്കിനിയൊരു വിവാഹമില്ലെന്ന് പ്രമുഖ നടി രോഹിണി. ഒരിയ്ക്കല്‍ തെന്നിന്ത്യയിലെ മുന്‍നിര നായികയും വിവാദങ്ങളുടെ കൂട്ടുകാരിയാവുകയും ചെയ്ത രോഹിണിയാണ് ഇക്കാര്യം പറയുന്നത്. ചലച്ചിത്ര രംഗത്ത് സജീവമായിരിയ്‌ക്കെയാണ് രോഹിണി നടന്‍ രഘുവരെന വിവാഹം കഴിയ്ക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനുണ്ട് സായി ഋഷിവരന്‍.

മകന് വേണ്ടിയാണ് താന്‍ ജീവിയ്ക്കുന്നതെന്നാണ് രോഹിണി പറയുന്നത്. 2004 ല്‍ രഘുവരനുമായുള്ള വിവാഹബന്ധം ഇവര്‍ വേര്‍പെടുത്തിയിരുന്നു. 2008ല്‍ അദ്ദേഹം മരിച്ചു. അച്ഛനില്ലാത്ത തന്റെ മകന്റെ ജീവിതത്തിലേയ്ക്ക് പുതിയൊരാള്‍ വരേണ്ടെന്നാണ് രോഹിണി പറയുന്നത്. താന്‍ വീണ്ടും കല്യാണം കഴിയ്ക്കുന്നതിനോട് മകനും യോജിപ്പില്ല.

Rohini

17കാരനായ മകനെ ചുറ്റിപ്പറ്റിയാണ് രോഹിണിയുടെ ജീവിതം. പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ നേരിട്ട് സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയ നടിയാണ് രോഹിണി. പഠിയ്ക്കാന്‍ മിടുക്കിയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിയ്‌ക്കേണ്ടി വന്നു. അച്ഛന്റെ രണ്ടാം വിവാഹ രോഹിണയുടെ കുട്ടിക്കാലത്തെ ദുഖത്തിലാഴ്തത്തി. ഒടുവില്‍ ദാമ്പത്യവും അവര്‍ക്ക് സമ്മാനിച്ചത് കടുത്ത മാനസിക വിഷമം തന്നെയായിരുന്നു.

എന്നാല്‍ കക്കയിലൂടെ മലയാളത്തിന് കിട്ടിയ ഈ ആന്ധ്രക്കാരി ഇന്നും മലയാള സിനിമയെ സ്‌നേഹിയ്ക്കുന്നു. മികച്ച വേഷങ്ങള്‍ തനിയ്ക്ക് തന്നത് മലയാള സിനിമയാണെന്ന് ഓര്‍ക്കുന്നു. പതിനഞ്ച്കാരിയായ നായികയില്‍ നിന്നും എഴുത്തുകാരിയും സംവിധായികയുമായി അവര്‍ വളര്‍ന്നു. അനുഭവങ്ങള്‍ നല്‍കിയ കരുത്തില്‍ രോഹിണി ഇനിയും തന്റെ ചലച്ചിത്ര ജീവിതം തുടരും. ഒരു നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X