നടി റോഷ്‌ന ആന്‍ റോയിയും കിച്ചു ടെല്ലസും വിവാഹിതരാവുന്നു! സേവ് ദി ഡേറ്റ് ചിത്രവുമായി താരങ്ങള്‍
കൊവിഡ് കാലം കല്യാണക്കാലമായി മാറിയിരിക്കുകയാണ്. നേരത്തെ കല്യാണം തീരുമാനിച്ചുറപ്പിച്ചിരുന്ന പലരും തിരക്കുകള്‍ കാരണം മാറ്റി വെച്ചെങ്കില്‍ ഇപ്പോള്‍ എല്ലാം വേഗത്തിലാണ്. സിനിമാ-സീരിയല്‍ താരങ്ങളാണ് ലോക്ഡൗണ്‍ കാലം കൂടുതലായും വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടന്‍ നടന്‍ കിച്ചു ടെല്ലസ് വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
നടിയും മോഡലുമായ റോഷ്‌ന ആന്‍ റോയിയാണ് വധു. ഇരുവരും ഒന്നിച്ചുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. 'ഫിക്‌സ്ഡ്, പരിശുദ്ധമായ സന്തോഷമാണിത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആയിരത്തി ഒരുന്നൂറ് ദിനങ്ങളായി. ഞങ്ങള്‍ വിവാഹിതരാകുന്നു എന്ന വിവരം പുറത്ത് വിടേണ്ട സമയം ആയിരിക്കുകയാണ്.

ഈ ജീവിതം ആസ്വദിച്ച് ജീവിക്കുന്നതില്‍ അതീവ സന്തോഷവതിയാണ് ഞാന്‍. അതെനിക്ക് തെളിയിച്ചു തന്നതിന് കിച്ചുവിനോട് നന്ദി പറയുകയാണ്. ദേവലോകം ഞങ്ങള്‍ക്കായി ഒരു ജീവിതം ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാവണമെന്നും റോഷന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇരുവരുടെയും വിവാഹം പെട്ടെന്ന് തന്നെ ഉണ്ടാവുമെന്നുള്ള സൂചനയും പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും കമന്റ് ബോക്‌സുകളിലെത്തുന്നുണ്ട്.
വിഷ്ണു നെല്ലാട് പകര്‍ത്തിയ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അങ്കമാലി ഡയറിസീലൂടെയായിരുന്നു കിച്ചുവിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പോര്‍ക്ക് വര്‍ക്കി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ കിച്ചു ടെല്ലസിന് ശ്രദ്ധേയമായ ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നു. നടന്‍ എന്നതിലുപരി തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു ടെല്ലസ്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗാന്തരം എന്ന സിനിമയിലൂടെയാണ് കിച്ചു രചന നിര്‍വഹിച്ചിരിക്കുന്നത്.

ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ധമാക്ക, സുല്‍ എന്നിങ്ങനെയുള്ള സിനിമകളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്. വര്‍ണ്ണ്യത്തില്‍ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എആര്‍ആര്‍ എന്ന മേക്കപ്പ ആന്റ് സ്‌റ്റൈലിങ് സ്റ്റുഡിയോ നടത്തി വരികയാണ് റോഷ്‌ന ഇപ്പോള്‍. സിനിമകളിലും സജീവമാണ്. ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് അറിയുന്നത്. വര്‍ഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് വിവാഹം.


Click it and Unblock the Notifications